ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 10 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43054 (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം :2025 അറിവിന്റെ ലോകത്തിലേക്ക് തിരികെയെത്തി വിദ്യാർത്ഥികൾ. രണ്ട്മാസത്തെ അവധിക്കാലത്തിനു ശേഷം വിദ്യാർത്ഥികൾ തിരികെ സ്കൂളിലേക്ക്. പുതിയ അധ്യയന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം :2025 അറിവിന്റെ ലോകത്തിലേക്ക് തിരികെയെത്തി വിദ്യാർത്ഥികൾ. രണ്ട്മാസത്തെ അവധിക്കാലത്തിനു ശേഷം വിദ്യാർത്ഥികൾ തിരികെ സ്കൂളിലേക്ക്. പുതിയ അധ്യയനവർഷത്തിലെ ക്ലാസുകൾ പ്രവേശനോത്സവത്തോടെ ജൂൺ 2 ന് ആരംഭിച്ചു. വലിയതുറ CI ശ്രീ അശോക് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജീവിതത്തിൽ ഒരു ലക്ഷ്യബോധം ഉണ്ടാകണമെന്നും ലഹരിയുടെ ചതിക്കുഴികളിൽ നിന്നു മാറിനിൽക്കണമെന്നും അദ്ദേഹംവിദ്യാർത്ഥികളെ ഓർമിപ്പിച്ചു. വെട്ടുകാട് ഇടവക വികാരി റവ. ഡോ.എഡിസൺ Y.M യോഗത്തിന്റെ അധ്യക്ഷൻ ആയിരുന്നു.ശ്രീ .ജോർജ് ജോസഫ്(PTAപ്രസിഡന്റ്‌) ശ്രീമതി സെറാഫിൻഫ്രഡി (വാർഡ് കൗൺസിലർ - ശംഖുമുഖം), ശ്രീ.സക്കറിയ (പാരിഷ് കൗൺസിൽ സെക്രട്ടറി)ശ്രീമതി.നിഷ ജെറോം(വിദ്യാഭ്യാസകൺവീനർ) എന്നിവർ സന്നിഹിതരായിരുന്നു. പുതിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.