2025-2026

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 10 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22454 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രവേശനോത്സവം

പ്രവേശനോത്സവം

                                                                                  2025 -26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വർണ്ണാഭമായ പരിപാടികളോടെ വിദ്യാലയ അങ്കണത്തിൽ നടന്നു. തോരണങ്ങളും അക്ഷരപ്പൂക്കളും വർണ്ണം വാരി വിതറിയ ആദ്യദിനത്തിൽ ഒന്നാം ക്ലാസിലെയും മറ്റു ക്ലാസുകളിലെയും നവാഗതരെയും മറ്റു വിദ്യാർത്ഥികളെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് ആനയിച്ചു.31-ാം ഡിവിഷൻ കൗൺസിലർ ശ്രീ സനോജ് പോൾ കാട്ടൂക്കാരൻ അധ്യക്ഷത വഹിച്ച യോഗം ചിയ്യാരം വിജയ മാതാ പള്ളി വികാരി ഫാദർ പ്രിൻസ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കവയത്രിയും എഴുത്തുകാരിയുമായ ശ്രീമതി പ്രീത മാന്ദമംഗലം മുഖ്യ അതിഥിയായിരുന്നു വിദ്യാലയത്തിന്റെ അഭ്യുദയകാംക്ഷിയായ ശ്രീ റാഫി പാലിയേക്കര സ്പോൺസർ ചെയ്ത പഠനോപകരണങ്ങൾ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ സിസ്റ്റർ ജ്യോതിസ് കുട്ടികൾക്ക് കൈമാറി. 32-ാം ഡിവിഷൻ കൗൺസിലർ ശ്രീമതി ലിംന മനോജ്, പിടിഎ പ്രസിഡണ്ട് ശ്രീ വിനോയ് ജോസ്, OSA  പ്രസിഡൻറ് ശ്രീ വർഗീസ് പി.ജെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി. 2025- 26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ വർഷമായി ആചരിക്കുന്നതിന് ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരു ബോധവത്കരണ ക്ലാസ്  നൽകി.  ചടങ്ങിൽ പങ്കെടുത്ത ഏവർക്കും ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സാനി തെരേസ്  നന്ദി പറഞ്ഞു മധുരപലഹാരങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു ഉച്ച ഭക്ഷണവും അന്നേദിവസം ഉദ്ഘാടനം ചെയ്തു അങ്ങനെ വർണ്ണശബളമായ പ്രവേശനോത്സവത്തിന് തിരശ്ശീലവീണു.


പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാഘോഷം

 ഈ വർഷത്തെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ജൂൺ 5നു തന്നെ നടത്തുകയുണ്ടായി ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഇല തൊപ്പികളും പോസ്റ്ററുകളുമായാണ് കുട്ടികൾ അസംബ്ലിക്ക് എത്തിച്ചേർന്നത് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സാനി തെരേസ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടുള്ള ഗാനം സഹദിയയും കൂട്ടരും ആലപിച്ചു. സിൻസി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകുകയുണ്ടായി.


വയനാദിനം

വയനാദിനം
എം ടി യുടെ പുസ്തകങ്ങൾ

ഈ വർഷത്തെ വായനാദിന പ്രവർത്തനങ്ങൾ ഗ്രാമീണവായനശാലയോടു ചേർന്ന് വിപുലമായ പരിപാടികളോടെ നടത്തി.ഹെഡ്മിസ്ട്രസ് സി സാനി തെരേസ് അധ്യക്ഷത വഹിച്ചയോഗത്തിന് വായനശാല സെക്രട്ടറിയും ഒ.എസ്.എ പ്രസിഡണ്ടുമായ ശ്രീ. വർഗ്ഗീസ് പി.ജെ സ്വാഗതം ആശംസിച്ചു.തുടർന്ന് വിശിഷ്ടാത്ഥികൾ ചേർന്ന് പി.എൻ പണിക്കരുടെ ഫോട്ടോയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി.ജേണലിസ്റ്റും ദീപിക മുൻ ചീഫ് ബ്യൂറോയുമായ ഫ്രാങ്കോ ലൂവീസ് വായനാപക്ഷാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.


ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ക്ലാസ്
ലഹരി വിരുദ്ധ ക്ലാസ്

ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങൾ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി ജൂൺ 26 ന് ചിയ്യാരം സെൻ്റ് മേരീസ് വിദ്യാലയത്തിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ലോക ലഹരിവിരുദ്ധദിനത്തിന്റെ 2025 ലെ പ്രമേയം,"The Evidence is Clear: Invest in Prevention. Break the Cycle.”എന്നതാണ്.

ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ഹെഡ്മിസ്ട്രസ് സാനി തെരേസ് അസംബ്ലിയിൽ ചൊല്ലി കൊടുത്തു. കുട്ടികൾക്കായുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് തൃശ്ശൂർ അതിരൂപത മദ്യവിരുദ്ധ സമിതി അംഗമായ ലിജോ സാർ നയിച്ചു. വിവിധതരം ലഹരികളെ കുറിച്ചും അവ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും സാർ  കുട്ടികൾക്ക് നന്നായി പറഞ്ഞു കൊടുത്തു. അന്നേദിവസം തന്നെ  മാതാപിതാക്കൾക്കായി ഒരു ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി . നെടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ അബ്ബാസ് സാർ ക്ലാസ് നയിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും കുട്ടികൾ ലഹരിക്ക് അടിമകൾ ആകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സാർ തൻറെ സേവന രംഗത്തെ അനുഭവങ്ങളിലൂടെ വളരെ വിശദമായി ക്ലാസ്സിൽ മാതാപിതാക്കളെ ബോധവൽക്കരിച്ചു.ലഹരിക്കെതിരെയുള്ള പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. മികച്ചവയ്ക്ക് സമ്മാനങ്ങൾ നൽകി. ലഹരി എന്ന മഹാവിപത്തിനെ ഒഴിവാക്കുക എന്ന സന്ദേശം നൽകിക്കൊണ്ട് ലഹരി വിരുദ്ധ ദിനാചരണം സമാപിച്ചു.

"https://schoolwiki.in/index.php?title=2025-2026&oldid=2757218" എന്ന താളിൽനിന്ന് ശേഖരിച്ചത്