യു.പി.എസ് നാട്ടിക സെൻട്രൽ

Schoolwiki സംരംഭത്തിൽ നിന്ന്
യു.പി.എസ് നാട്ടിക സെൻട്രൽ
വിലാസം
സ്ഥലം NATTIKA
സ്ഥാപിതം1-6-1900 - JUNE -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201724563





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

നാട്ടികയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വിദ്യാലയമാണ് സെൻട്രൽ യു. പി.സ്കൂൾ, നാട്ടിക. നാട്ടിക സെന്ററിൽ തന്നെ സ്ഥിതി ചെയ്യുന്ന വിദ്യാലയമായതിനാൽ പേരും വളരെ അന്വർഥമാണ് . തൃശൂർ ജില്ലയിലെ തളിക്കുളം ബ്ലോക്കിലെ നാട്ടിക ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നാട്ടിക സെന്ററിൽ നിന്നും പത്തടി വടക്കോട്ടു നടന്നാൽ നാഷണൽ ഹൈവേ 66 ന്റെ പരിസരത്തു ബദാം മരങ്ങളാൽ പച്ചക്കുട നിവർത്തി നില്കുന്നിടത്താണ് സ്കൂളിന്റ കവാടം സ്ഥിതിചെയ്യുന്നത് നാട്ടികയിൽ ഒരു സ്കൂൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകത ബോധ്യമായതിനെ തുടർന്ന് അന്നത്തെ സാമൂഹ്യ പ്രവർത്തകർ ഒത്തുകൂടി ചർച്ച ചെയ്ത ഈ പ്രദേശത്തെ ജന്മിയായിരുന്ന വാദ്യാരുപറമ്പിൽ ശങ്കരന്കുട്ടിയെ സമീപിച് ഏകദേശം 1900 ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. ആദ്യത്തെ പ്രധാനാദ്ധ്യാപകന്റെ പേര് കാലപ്രവാഹത്തിൽ ലയിച്ചുപോയി.1926 ൽ എം.സി.ഗോവിന്ദൻ മാസ്റ്റർ സ്കൂൾ വാങ്ങുകയും പ്രധാനാദ്ധ്യാപകപദവി അലങ്കരിക്കുകയും ചെയ്തു. ഇപ്പോഴത്തെ മാനേജർ എം.ജി. സത്യാനന്ദന്റെ നേതൃത്വത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

റൂഫിങ് ഷീറ്റ് നു താഴെ ഫാൾസ് സിലിങ് നടത്തിയതും മൂന്ന് നിലയുള്ള മറ്റൊരു ബിഎൽഡിങ്ങും സ്കൂളിന് സ്വന്തമായുണ്ട്.എല്ലാ ക്ലാസ് മുറികളും എലെക്ട്രിസിറ്റി കണക്ഷൻ ഉള്ളതാണ്. ഫാനും ലൈറ്റും എല്ലാം ക്ലാസ് മുറികളിലും ഉണ്ട്.നല്ല ഒരു കിണറും പൈപ്പ് കണക്ഷനും ഉണ്ട്. മൂത്രപ്പുരകൾ ആവശ്യത്തിന് ഉണ്ട്. പാചകപ്പുരയോട് ചേർന്ന് ഒരു സ്റ്റോർ മുറിയും ഉണ്ട്. ലൈബ്രററി റീഡിങ് റൂം, നല്ല ഒരു ലാബ് സൗകര്യം ഉണ്ട്. സ്മാർട്ക്ലാസ്റൂമിലെക് ആവശ്യത്തിന് കമ്പ്യൂട്ടറും ലാപ്ടോപ്പും ലക്ഡ്പ്രോജെക്ടറും ലഭ്യമാക്കുക എന്നുള്ളതാണ് ഞങ്ങളുടെ അടുത്ത ലക്‌ഷ്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കല സാഹിത്യ വേദി,അമ്മവായന ,സ്‌പോക്കൺ ഇഗ്ളീഷ് പരിശീലനം ,ക്ലബ് പ്രവർത്തനങ്ങൾ ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി ,ഹരിതകേരളം പദ്ധതി അനുബന്ധ പ്രവർത്തനങ്ങൾ

മുന്‍ സാരഥികള്‍

വി.കെ.ഗോപാല പണിക്കർ മാസ്റ്റർ, എം.ജി.ഗോവിന്ദൻ മാസ്റ്റർ, പി.ശിവശങ്കരൻ മാസ്റ്റർ, സേതുഭായ് ടീച്ചർ, ലളിത ടീച്ചർ, പി.ബി. സുരേഷ്‌കുമാർ മാസ്റ്റർ, സി.എം.ലത മങ്കേഷ്‌കർ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


നേട്ടങ്ങൾ .അവാർഡുകൾ.

ഉപജില്ലാ-ജില്ലാ കലാമേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്, പ്രവർത്തി പരിചയ മേളയിൽ സമ്മാനം നേടിയിട്ടുണ്ട്,ഹിന്ദി സുഗമ പരീക്ഷയിലും സംസ്‌കൃതം സ്കോളര്ഷിപ്പിനും LSS - USS പരീക്ഷയിലും സ്കോളർഷിപ്പിന് അര്ഹരായിട്ടുണ്ട്.

വഴികാട്ടി

{{#multimaps:10.4207,76.1024|zoom=15}}

"https://schoolwiki.in/index.php?title=യു.പി.എസ്_നാട്ടിക_സെൻട്രൽ&oldid=275616" എന്ന താളിൽനിന്ന് ശേഖരിച്ചത്