Headmistress SUMA KK ഉദ്ഘാടനം ചെയ്തു. വൃക്ഷതൈ HM SPC കേഡറ്റുകൾക്ക് കൈമാറി.പരിസ്ഥിതിയെ മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കാൻ പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഉപേക്ഷിക്കണമെന്ന് HM പറയുകയുണ്ടായി. കുട്ടികൾ പരിസ്ഥിതി ഗാനം വളരെ മനോഹരമായി പാടി. പരിസ്ഥിതിയെ നമ്മൾ ഓരോരുത്തരും സംരക്ഷിക്കും എന്ന ദൃഢ പ്രതിജ്ഞ എടുത്ത് പരിപാടി അവസാനിപ്പിച്ചു.
2024-2025 അധ്യയന വർഷത്തിലാണ് ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം തുടങ്ങിയത് യൂണിറ്റ് നമ്പർ JRC/TS/24034 . ഈ വർഷംജൂൺ 5 ന് ഹരിതാങ്കണം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു ഉദ്ഘാടനം നിർവഹിച്ചത് പ്രിയപ്പെട്ട എച്ച് എം സുമ ടീച്ചർ ആണ് . കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുകയും കൃഷിയിൽ താല്പര്യം ജനിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
JUNE 3 ന് ലഹരി വിരുദ്ധ ക്ലാസോടുകൂടി സന്മാർഗ്ഗ ബോധവൽക്കരണ ക്ലാസ്സുകൾ ആരംഭിച്ചു. ഇംഗ്ലീഷ് അധ്യാപകരായ തോബിയസ് സാർ, അനുപമ ടീച്ചർ എന്നിവർ ക്ലാസ്സ് വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു.
ജൂൺ 4 ന് റെജി ടീച്ചർ, റഹീന, ജ്യോതി എന്നിവർ ട്രാഫിക് നിയമങ്ങൾ എന്ന ഭാഗം അവതരിപ്പിച്ചു. ജൂൺ 5 ന് വ്യ ക്തിശുചിത്വം, പരിസരശുചിത്വം എന്ന വിഷയം സജയൻ സാർ, ശ്രീജ ടീച്ചർ എന്നിവർ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ജൂൺ 9 ന് ആരോഗ്യം, കായികം വ്യായാമം എന്നതിനെ കുറിച്ചുള്ള ക്ലാസ്സ് കായിക അധ്യാപകനായ മജീദ് സാർ അവതരിപ്പിച്ചു.
ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ പറ്റിയുള്ള ക്ലാസ്സുകൾ നയിച്ചത്
കണക്ക് അധ്യാപകരായ ഷിബു കെ ആർ, ദീപ എ എം എന്നിവർ ആണ്.
ഇന്ന് 25-06-2025ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു . 46 കുട്ടികൾ പങ്കെടുത്തു .കൈറ്റ് മെൻറർമാർ ആണ് പരീക്ഷ നടത്തിയത് നല്ല രീതിയിൽ പരീക്ഷ നടത്തുവാൻ സാധിച്ചു
ജൂൺ 30 ന് കനൽ ഇന്നോവേഷനും ,വനിതാ ശിശു ക്ഷേമ വകുപ്പും ചേർന്ന് ഒരു ക്ലാസ് സംഘടിപ്പിച്ചു. പേരെൻറ് എന്ന പേരിലാണ് ക്ലാസ് നടന്നത് . 10 th ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കളാണ് പങ്കെടുത്തത് .100 പേർ പങ്കെടുത്തു .ക്ലാസ് നയിച്ചത് അഡ്വകേറ്റ് ഉബൈദുല്ല ,ആരതി,ആതിര എന്നിവരായിരുന്നു . സ്വാഗതം ആശംസിച്ചത് എച്ച് എം സുമ ടീച്ചറും ആശംസകൾ അറിയിച്ചു സംസാരിച്ചത് പി ടി എ പ്രസിഡൻറ് കെ എം ഹസ്സൻ അവർകളും നന്ദി രേഖപ്പെടുത്തിയത് സീനിയർ അസിസ്റ്റൻറ് ജയശ്രീ ടീച്ചറും ആയിരുന്നു
VIJAYOLSAVAM 2025-2026
ഒരു നൂറ്റാണ്ടിലേറെ കാലമായി പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അറിവിന്റെ അക്ഷര വെളിച്ചമേകി കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് അഭിമാനത്തിന്റെ നെറുകയിലാണ് .ഈ വർഷംSSLC പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും 100 ശതമാനം വിജയത്തിന് പുറമെ 21 ഫുൾ എ+ ഉം 11 പേർക്ക് 9 A + ഉം നേടാനായി എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു .
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും പാങ്ങോട് കിട്ടുണ്ണി കൈമൾ സ്മാരക എൻഡോവ്മെന്റ് വിതരണത്തിന്റെയും GGHS വടക്കാഞ്ചേരി OSA യുടെ CASH അവാർഡ് വിതരണത്തിന്റെയും ഉദ്‌ഘാടനം ബഹുഃ വടക്കാഞ്ചേരി MLA ശ്രീ .സേവ്യർ ചിറ്റിലപ്പിള്ളി 2025 ജൂലൈ 04 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നിർവഹിച്ചു .ബഹുഃ നഗരസഭ ചെയർ മാൻ ശ്രീ .പി .എൻ .സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . HM ശ്രീമതി സുമ കെ .കെ സ്വാഗതം ആശംസിച്ചു .
മുഖ്യാതിഥി പഥം അലങ്കരിച്ചത് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ബാല കൃഷ്ണൻ പി എം (തൃശൂർ ) സർ ആയിരുന്നു .