ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/ലഹരിവിര‍ുദ്ധ ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ


'ലസിതം – ജീവിതമാണ് ലഹരി ' - സ്കൂൾതല ഉദ്ഘാടനം , ലഹരി വിരുദ്ധ ദിനാചരണം , ബോധവൽക്കരണ ക്ലാസ്സ്

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സ്കൂൾതല പദ്ധതി  'ലസിതം – ജീവിതമാണ് ലഹരി-'യുടെ ഉദ്ഘാടനം 2024 ജൂൺ 26-ന്  നടന്നു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പ്രഥമ അധ്യാപിക ശ്രീമതി സുമി റേച്ചൽ  സോളമൻ നിർവഹിച്ചു.ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. വീയപുരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ രാജീവിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി വീണാ പണിക്കർ, സിവിൽ പോലീസ് ഓഫീസർ അജേഷ് എന്നിവർ ചേർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ലഹരി മരുന്നിന്റെ ഉപയോഗം മനുഷ്യജീവിതത്തിൽ ഉണ്ടാക്കുന്ന ഭീകരമായ മാറ്റങ്ങളും അവയുടെ ഉപയോഗത്തിലൂടെ ജീവിതം നശിച്ചവരുടെ അനുഭവ കഥകൾ വിവരിച്ചും അവർ ക്ലാസ് എടുത്തു. ചതിക്കുഴികളിലൂടെ എങ്ങനെയാണ് വിദ്യാർഥികൾ മയക്കുമരുന്നിന് അടിമയാകുന്നത്   എന്നും അവർ വിശദീകരിച്ചു. ഉപദേശരൂപേണ ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു കൊണ്ടാണ് ക്ലാസ് അവസാനിച്ചത്.

പോസ്റ്റർ രചനയും പ്രദർശനവും

മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പോസ്റ്റർരചന സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനവും നടത്തി. ലഹരി വിരുദ്ധ സന്ദേശങ്ങൾ കുഞ്ഞുമനസ്സുകളിൽ ആഴത്തിൽ പതിയുന്നതിന് ടി പ്രവർത്തനത്തിലൂടെ സാധിച്ചു.ക‍ുട്ടികളെ പങ്കെട‍ുപ്പിച്ച‍ുകൊണ്ട് ലഹരി വിരുദ്ധ റാലിയ‍ും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലയ്ക്ക് ജനശ്രദ്ധയാകർഷിക്കാൻ ഈ റാലിയിലൂടെ സാധിച്ചു.