ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ജൂൺ രണ്ട് തിങ്കളാഴ്ച പുതിയ അക്കാദമിക വർഷം ആരംഭിച്ചു..

ജി യു പി എസ് പാപ്പിനിശ്ശേരി വെസ്റ്റ് കുടുംബത്തിലേക്ക്  കൂട്ടുകൂടാൻ  പറന്നെത്തിയ  പുതിയതുമ്പികളെ  വരവേറ്റുകൊണ്ട്  പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.

പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീ രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ പ്രമോദ്  നടത്തി.

ശ്രീമതി ജ്യോതി ടീച്ചർ സമ്മാനമായി കുട്ടികൾക്ക് പുത്തൻ ബാഗ് നൽകി.

മലബാർ ഗോൾഡിന്റെ വകയും കുട്ടികൾക്ക് സമ്മാനം നൽകി..

സമഗ്ര ഗുണമേന്മ പദ്ധതി

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സ്കൂൾ തുറന്നതിനു ശേഷം രണ്ടാഴ്ച കാലത്തേക്ക് കുട്ടികൾക്ക് സന്മാർഗ്ഗ പഠന ക്ലാസ് നൽകി.

ലഹരി വിരുദ്ധ ക്ലാസ്സ്, പൊതുമുതൽ സംരക്ഷണം, ട്രാഫിക് നിയമങ്ങൾ, സൈബർ സുരക്ഷ, ശുചിത്വം  തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകർ കുട്ടികൾക്ക്  ക്ലാസ് നൽകി. വീഡിയോ പ്രദർശനം സ്കിറ്റ് ചർച്ചകൾ ക്വിസ് മത്സരം തുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് നടന്നു.

വായന ദിനം

ജൂൺ 19 വായന ദിനം വിവിധ പരിപാടികളോടുകൂടി ആചരിച്ചു.

തുടർന്ന് ഓരോ ദിവസവും വായന മാസാചരണത്തിന്റെ ഭാഗമായി പരിപാടികൾ പ്ലാൻ ചെയ്യുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്തു.

കയ്യെഴുത്തു മത്സരം വായനാ മത്സരം  ക്വിസ് മത്സരം  പോസ്റ്റർ രചന ചിത്രരചന കഥാരചന കവിതാരചന തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഓരോ ദിവസവും നടന്നു.

ഇത്തരത്തിലുള്ള മത്സരങ്ങൾ കുട്ടികളിൽ പുസ്തകങ്ങളോടും വായനയോടും താല്പര്യം വളർത്തി.ഓരോ ദിവസവും കുട്ടികൾ ഓരോ എഴുത്തുകാരെ , അവരുടെ പുസ്തകങ്ങളെ കുറിച്ച് വിശദമായ വിവരങ്ങൾ ഒരു ക്ലാസിലേക്കും കേൾക്കാൻ കഴിയുന്ന വിധത്തിൽ അനൗൺസ് ചെയ്തു.

ക്ലബ്ബുകളുടെ ഉദ്ഘാടനം

ജൂലൈ നാലിന്  വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം ശ്രീ ബിജു നെടുവാളൂർ മാസ്റ്റർ നടത്തി. വിദ്യാരംഗം ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റർ ആയ അദ്ദേഹം കുട്ടികളുമായി സംവദിച്ചു.

പരിപാടിയിൽ ഏഴാം തരത്തിലെയും അഞ്ചാം താരത്തിലെയും kg കുട്ടികളുടെയും പരിപാടികൾ അവതരിപ്പിച്ചു.