ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
2025-26 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2025
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വിപുലമായി ആഘോഷിച്ചു തകർത്തു പെയ്ത മഴയ്ക്ക് ശേഷം വന്ന തെളിഞ്ഞ മാനത്തിൻ്റെ കീഴിൽ നവാഗതരെ വരവേൽക്കാൻ ഞങ്ങളുടെ വിദ്യാലയം നേരത്തേ തന്നെ അണിഞ്ഞൊരുങ്ങി.
കളിചിരിയും പാട്ടുമായെത്തിയ നവാഗതർക്ക് സ്റ്റാർ, തൊപ്പി എന്നിവയും ഡ്രോയിംങ്ങ് ബുക്ക്, ക്രയോൺ പെൻസിൽ ഇറേസർ എന്നിവ അടങ്ങിയ സമ്മാനകിറ്റും നൽകുകയുണ്ടായി.
പ്രവേശനോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് സി.എം മുഹമ്മദ് റാഷിദ് നിർവഹിച്ചു. എസ്.എം.സി ചെയർമാൻ മുഹമ്മദ് ഷാഫി പരി അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം ഇൻ ചാർജ് റോഷ്നി ടീച്ചർ സ്വാഗതം ചെയ്തു. മുൻ എച്ച്. എം കദീജ ടീച്ചർ എസ്.ആർ.ജി കൺവീനർ ശോഭിത ടീച്ചർ, ജെ.സി.ഐ ഒതുക്കുങ്ങൽ യൂണിറ്റ് സെക്രട്ടറി നിസാർ , ബഷീർ ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി മുനീർ , നാട്ടുകൂട്ടം കണ്ണമ്പാറ പ്രതിനിധി എം.കെ അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അധ്യാപകൻ മുഹമ്മദ് കുട്ടി മാസ്റ്റർ യോഗത്തിന് നന്ദിയർപ്പിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടികൾക്കും മധുര പലഹാര വിതരണത്തോടും കൂടി പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.
പരിസ്ഥിതി ദിനം - ജൂൺ 5 2025
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.എൽ.പി.എസ് ഒതുക്കുങ്ങൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന കവിത ആലപിച്ചു. പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് അസംബ്ലിയിൽ 3B ക്ലാസിലെ മുഹമ്മദ് നജാഹ് ലഘു പ്രഭാഷണം നടത്തി. കൂടാതെ എച്ച്.എം ആസിയ ടീച്ചർ, റോഷ്നി ടീച്ചർ എന്നിവർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും വൃക്ഷ തൈകൾ ശേഖരിച്ച് അവ ക്ലാസിലെ കൂട്ടുകാർക്ക് കൈമാറി.
ബലിപെരുന്നാൾ ആഘോഷം
ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം സംഘടിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച കാർഡുകളുടെ പ്രദർശനം നടത്തി.
വായനദിനം 2025
വായന മാസാചരണത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജൂൺ 19 വായനദിനത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ പി.എൻ പണിക്കർ അനുസ്മരണം, പുസ്തക പരിചയം, കവിതാലാപനം, വായനദിന പ്രതിജ്ഞ എന്നീ പരിപാടികൾ നടന്നു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് എച്ച്. എം ആസിയ ടീച്ചർ, റോഷ്നി ടീച്ചർ എന്നിവർ സംസാരിച്ചു.
മറ്റ് ദിവസങ്ങളിലായി മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്കായി ക്വിസ് മത്സരം, പ്രതിദിന ക്വിസ്, പ്രസംഗമത്സരം, വായന കുറിപ്പ് രചന എന്നിവ സംഘടിപ്പിച്ചു. മുഴുവൻ കുട്ടികൾക്കുമായി വായനകാർഡ് നിർമ്മാണവും പദ നിർമ്മാണവും നടത്തി. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്കായി കഥ പറയൽ മത്സരം, വായനമത്സരം, അക്ഷരമരം, പദപ്പയറ്റ് തുടങ്ങിയ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.
ജൂൺ 21 : അന്താരാഷ്ട്ര യോഗദിനം
ജൂൺ 21 യോഗദിനത്തിൽ കുട്ടികൾക്കായി എച്ച്.എം ആസിയ ടീച്ചറുടെ നേതൃത്വത്തിൽ പൊതു ആരോഗ്യ ബോധവത്കരണം നടത്തി. തുടർന്ന് കുട്ടികൾക്കായി മുഹമ്മദ് കുട്ടി മാഷിൻ്റെ നേതൃത്വത്തിൽ ലഘു യോഗ വ്യായാമ പരിശീലനം സംഘടിപ്പിച്ചു.
ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ കുട്ടികൾ കുഞ്ഞു കയ്യൊപ്പുകൾ ചാർത്തി.












