ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/ഹയർസെക്കന്ററി/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 4 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rubeenavp (സംവാദം | സംഭാവനകൾ) ('== '''<u>കൽപകം -ഒരു തൈ ഒരു പ്രതീക്ഷ</u>''' == 2025-ലെ ലോക പരിസ്ഥിതി ദിനം ജി.എച്ച്.എസ്.എസ് തിരുവങ്ങാട് പ്രൗഡമായും ചുറ്റുപാടിനോടുള്ള പ്രതിബദ്ധത വർദ്ധിപ്പിക്കുന്ന തരത്തിലും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൽപകം -ഒരു തൈ ഒരു പ്രതീക്ഷ

2025-ലെ ലോക പരിസ്ഥിതി ദിനം ജി.എച്ച്.എസ്.എസ് തിരുവങ്ങാട് പ്രൗഡമായും ചുറ്റുപാടിനോടുള്ള പ്രതിബദ്ധത വർദ്ധിപ്പിക്കുന്ന തരത്തിലും ആഘോഷിച്ചു. എൻ.എസ്.എസ് യൂണിറ്റിന്റെ കല്പകംഎന്ന പ്രത്യേക പരിപാടിയുടെ ഭാഗമായി വിവിധ സമൃദ്ധമായ പ്രവർത്തനങ്ങൾ നടന്നു.

പരിപാടിക്ക് തുടക്കം കുറിച്ചത് രമ്യ ടീച്ചറുടെ സ്വാഗത പ്രസംഗം ആയിരുന്നു. വിവിധ അതിഥികളും അധ്യാപകരും പരിപാടിയിൽ പങ്കുചേർന്ന്  പ്രഭാഷണങ്ങൾ നടത്തി. സ്കൂൾ പ്രിൻസിപൾ സത്യൻ EM അധ്യക്ഷനായ പരിപാടി PTA പ്രസിഡൻ്റ് ബിജില PK ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പാനൂർ ക്ലസ്റ്റർ കൺവീനർ കൈലാസ് പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യകതയെ പറ്റി സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രജനി ,ADS രഞ്ജനി എന്നിവർ പരിപാടിക്ക് ആശംസ നേർന്നു. കല്പകം എന്ന പരിപാടിയുടെ ഭാഗമായി തെങ്ങ് തൈകൾ സ്കൂൾ പരിസരത്ത് നട്ടു.  കേരള ബ്ലാസ്റ്റേസ് ആർമി കുട്ടികൾക്ക് 52 ചെടികൾ നൽകി.52 എന്നത് കേരള ബ്ലാസ്റ്റേസ് അടിച്ച ഗോളുകളുടെ എണ്ണമാണ്. അദ്ദേഹം വീടുകളിലും പച്ചക്കറികൾ വളർത്താൻ പ്രോത്സാഹനം നൽകി. തുടർന്ന് പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടുത്തുന്നതിനായ് ഒരു എക്സിബിഷൻ നടത്തി.