ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 26
കുട്ടികളിൽ ആവേശം ഉണർത്തി സൂബ നൃത്തം
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ സൂമ്പ വ്യായമം കുട്ടികളിൽ ആവേശം ഉണർത്തി. കായികാധ്യാപിക ശ്രീമതി പ്രജിത ടീച്ചർ സുബ നൃത്തത്തിനു നേതൃത്വം നൽകി. കുട്ടികളിൽ വ്യായമശീലം വളർത്തിയെടുക്കുക എന്ന സൂബ ലക്ഷ്യമിടുന്നത്. സ്കൂളിലെ Spc, ലിറ്റിൽകൈറ്റ്, ഗൈഡ്സ്, വിമുക്തി ക്ലബ് അംഗങ്ങൾ JRC എന്നിവരും സൂബ നൃത്തത്തിൽ പങ്കാളികളായി.

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ദിനത്തിൽ ഇംഗ്ലീഷ് ക്ലബിന്റെയും വിമുക്തി ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി ബഹുമാനപ്പെട്ട Hm അനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു'
യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ ബോധവത്കരണക്ലാസ് നടത്തി . ശ്രീ മഹേഷ് C K(അസി സബ് ഇൻപെക്ടർ ഓഫ് പോലീസ്, റെയിൽവേ കാസർഗോഡ്) യാണ് ക്ലാസ് നയിച്ചത്. ബോധവൽക്കരണ ക്ലാസിൽ സ്കൂളിലെ ഗൈഡ്സ് കുട്ടികളും പങ്കുചേർന്നു.


