ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2025 26 പ്രവർത്തനങ്ങൾ
സ്കൂൾ തുറക്കൽ - മുന്നൊരുക്കങ്ങൾ
2025 -26 അധ്യയനവർഷാരംഭത്തിന് മുന്നോടിയായി സ്കൂൾ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ജനജാഗ്രതാസമിതിയുടെ ഒരു യോഗം 24/ 05 / 2025 ശനിയാഴ്ച കൂടി.പി ടി എ പ്രസിഡന്റ് ശ്രീ രാജീവന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എസ് ജയശ്രീ , എസ് എം സി ചെയർമാൻ ശ്രീ ഷാജഹാൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സുജനി , സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജി വിൻസെന്റ് , എന്നിവർ ആശംസകൾ നേർന്നു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ശ്രീ ഷിഹാബുദീൻ, സി ആർ ശിവൻ, നാസറുദീൻ, ജഗദീഷ് എന്നിവർ നിർദ്ദേശങ്ങൾ സമർപ്പിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി പദ്മിനി ചടങ്ങിന് നന്ദി പറഞ്ഞു.
-
അധ്യക്ഷൻ - പി ടി എ പ്രസിഡന്റ്
-
സദസ്സ്
-
ജയശ്രീ ടീച്ചർ - ഹെഡ്മിസ്ട്രസ്
-
രക്ഷിതാവ്
-
പദ്മിനി ടീച്ചർ - നന്ദി
സ്കൂൾ പ്രവേശനോത്സവം 2025-26- ജൂൺ 2
2025 -26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് ലളിതമെങ്കിലും അതിമനോഹരമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ജീവിതത്തെ അർത്ഥവത്തായ രീതിയിൽ പ്രചോദിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും പ്രതിജ്ഞ ചെയ്തുകൊണ്ട് അധ്യാപകർ ചെണ്ടമേളത്തോടെ ബുക്കും പേനയും സമ്മാനമായി നൽകി നവാഗതരെ സ്വാഗതം ചെയ്തു. ജനപ്രതിനിധികളും പിടിഎ എസ് എം സി അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ എസ് സോമൻ അവർകൾ നിർവഹിക്കുകയും നവീകരിച്ച പുതിയ ഐടി ലാബിന്റെ ഉദ്ഘാടനം ഡോക്ടർ സുജിത് വിജയൻ പിള്ള അവർകൾ നിർവഹിക്കുകയും ചെയ്തു .
-
chenda
-
sadass
-
udghadanam
നവീകരിച്ച ഐ ടി ലാബ് ഉദ്ഘാടനം
നവീകരിച്ച ഐ ടി ലാബിന്റെ ഉദ്ഘാടനം എം എൽ എ ഡോ . സുജിത് വിജയൻ പിള്ള നിർവഹിച്ചു.
-
ഉദ്ഘാടനം - എം എൽ എ
-
പങ്കെടുത്തവർ
-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോടൊപ്പം
ജൂൺ 5 പരിസ്ഥിതി ദിനാചരണം
ഇക്കോ ക്ലബ് കൺവീനർമാരായ സനിൽ സാർ,സജിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, തെക്കുംഭാഗം എസ് ഐ, PTA പ്രസിഡന്റ്,മറ്റു വിശിഷ്ടാതിഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂളിലും പരിസരപ്രദേശങ്ങളിലും വൃക്ഷത്തൈകളും ചെടികളും നട്ടു. പരിസ്ഥിതി ദിനമായി ബന്ധപ്പെട്ട കുട്ടികൾ പ്ലക്കാർഡ് പോസ്റ്റർ എന്നിവ നിർമിച്ച് അന്ന് നടന്ന അസംബ്ലിയിൽ പ്രദർശിപ്പിച്ചു..