സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം - 2025-26



സ്കൂൾ പ്രവേശനോത്സവംസ്കൂൾ മാനേജർ റവ. ഡോ. മാണി മേൽവെട്ടത്തിൻ്റെ അധ്യക്ഷതയിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് ശ്രീമതി .ഫിലോമിന ജോണി നിർവ്വഹിച്ചു. ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ നവാഗതർക്ക് സ്വീകരണം നൽകി.
ലോക പരിസ്ഥിതി ദിനം
ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജസ്റ്റിൻ മാത്യു സാറിൻ്റെ അധ്യക്ഷതയിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി ചടങ്ങിൽ ശ്രീമതി. ജസി മാത്യു സ്വാഗതവും പരിസ്ഥിതി ദിനസന്ദേശം കുമാരി. ഹീര ജി.കൃഷ്ണ, കവിതാലാപനം കുമാരി. ദേവശ്രീ , പ്രതിജ്ഞ കുമാരി സിൻസ നന്ദി ശ്രീമതി റജീന അബ്രാഹവും നടത്തി.സ്കൂൾ എസ്.പി.സി. യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷ തൈ നട്ടു.സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തിൽ കൈയ്യൊപ്പ് രേഖപ്പെടുത്തി.





വിജയോത്സവം 2025
തോമാപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം നടത്തി. SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും NMMS, USS സ്കോളർഷിപ്പ് ജേതാക്കളെയും ചടങ്ങിൽ അനുമോദിച്ചു.സ്കൂൾ മാനേജർ വെരി റവ ഫാ ഡോ മാണി മേൽവെട്ടം അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനകർമം ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോസഫ് മുത്തോലി നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജസ്റ്റിൻ മാത്യു, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബിനു തോമസ്, മുൻ പ്രധാനാധ്യാപകരായ സിസ്റ്റർ ലിനറ്റ് കെ എം, ശ്രീ അബ്രഹാം പുളിക്കപ്പടവിൽ,തോമാപുരം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മാർട്ടിൻ ജോസഫ്, പി ടി എ പ്രസിഡന്റ് ശ്രീ ബിജു പുല്ലാട്ട്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിന അബ്രാഹം, കുമാരി ഏയ്മി ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.




അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സെൻ്റ് തോമസ് ഹൈസ്കൂളിലെ എൻസിസി, എസ് പി സി യൂണിറ്റുകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.യോഗദിനാചരണം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജസ്റ്റിൻ മാത്യു ഉദ്ഘാടനം ചെയ്തു. ശ്രീ ദാമോദരൻ മാസ്റ്റർ, മധുമാസ്റ്റർ തുടങ്ങിയവർബോധവൽക്കരണ ക്ലാസുകൾ നയിച്ചു.



വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനവും വായനപക്ഷാചരണ സമാപനവും ലഹരി വിരുദ്ധ ദിനാചരണവും - ജൂൺ 26
തോമാപുരം സെൻ്റ് തോമസ് ഹൈസ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനവും വായനാപക്ഷാചരണ സമാപനവും ലഹരി വിമുക്ത ദിനാചരണവും നടന്നു. യുവസാഹിത്യകാരൻ ശ്രീ ജിതേഷ് കമ്പല്ലൂർ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. ചിറ്റാരിക്കാൻ എസ്.ഐ. ശ്രീ. ശ്യാംകുമാർ സാർ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തിപി ടി എ പ്രസിഡന്റ് ശ്രീ ബിജു പുല്ലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ജൂബിൻ കണിപ്പള്ളിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. എ ഡി എസ് യു സ്കൂൾ ആനിമേറ്റർ സിസ്റ്റർ സിജി അഗസ്റ്റിൻ ആശംകളർപ്പിച്ച് സംസാരിച്ചു. പ്രധാന അധ്യാപകൻ ജെസ്റ്റിൻ സാർ സ്വാഗതഭാഷണം നടത്തുകയും സ്റ്റാഫ് സെക്രട്ടറി റെജീന ടീച്ചർ നന്ദി പറയുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.





ജൂൺ 30 ന്പേ വിഷബാധയെക്കതിരെ ബോധവത്ക്കരണക്ലാസ്
