കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26
ജൂൺ മാസത്തെ വാർത്തകൾ
പ്രവേശനോത്സവം 2025-26
ജൂൺ 2
2025 അധ്യായന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പാലക്കാട് മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ കൃഷ്ണദാസ് അവർകളാണ്. സ്കൂൾ മാനേജർ നടരാജൻ മാസ്റ്റർ അധ്യക്ഷനായി .സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗത ഭാഷണം നടത്തി പ്രിൻസിപ്പാൾ വി. കെ രാജേഷ് ,പി.ടി.എ പ്രസിഡന്റ് സി.സനോജ് , കെ. ഇ.എസ് പ്രസിഡന്റ് കണ്ണ ൻ എന്നിവർ ആശംസകൾ നൽകി .
സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ബാൻഡ് മേളത്തോടെയാണ് വിശിഷ്തിടാഥികളെ സ്റ്റേജിലേക്ക് ആനയിച്ചത്.
പ്രവേശനോത്സവത്തോടനുബന്ധിച്ച്അഡീഷണൽ സ്കിൽ അക്വിസിഷൻ ASAP പ്രോഗ്രാം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കായും നടത്തി. മാധവം ഹാളിൽ വച്ച് ശ്രീ അഖിലേഷിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. സ്വയംതൊഴിൽ നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ക്ലാസ്സിൽ അവതരിപ്പിച്ചത്.
അന്നേദിവസം ഉച്ചയ്ക്ക് 11:30 മുതൽ 12. 45 വരെ ശ്രീമതി രാധിക കൗൺസിലിംഗ് ക്ലാസ് നടത്തി . 8 ,9 ,10 ക്ലാസുകളിലെ കുട്ടികൾ കൗൺസിലിംഗ് ക്ലാസിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.
ലിറ്റിൽ വിദ്യാർത്ഥികൾ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ ചെയ്തു . ഒരു വർഷത്തെ വിദ്യാലയത്തെ മികവുകൾ മുഴുവൻ പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രവേശനോത്സവം ഉദ്ഘാടനം ലൈവ് ആയി ക്ലാസുകളിൽ കാണിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുന്നോട്ടുവന്നു.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര പരിപോഷണ പരിപാടികൾ
3/6/25
രാവിലെ 10 മുതൽ 12 വരെ ശ്രീ മാധവാ ഹാളിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ എക്സൈസ് ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർ രമേശ് സാറിന്റെ നേതൃത്വത്തിൽ നടത്തി.
2022 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരിക്കെതിരെ നിർമ്മിച്ച ഷോർട്ട്ഫിലിം എട്ടാം തരം വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ കാണിച്ച് കൊടുത്തു.
4/6/25
ട്രാഫിക് നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ക്ലാസുകളിൽ ട്രാഫിക് അനിമേഷൻ സ്റ്റോറി, ട്രാഫിക് ഗെയിം കോർണർ എന്നിവ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.
5/6/25
സ്കൂളിലെ പരിസ്ഥിതി ദിന പരിപാടികൾക്ക് science club നേതൃത്വം നൽകി.സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു. H. M നിഷ ടീച്ചർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും science club ൻ്റെ ഉദ്ഘാടനവും നിർവഹിച്ചു.കുട്ടികൾ വിവിധ പരിസ്ഥിതി ദിന പരിപാടികൾ അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം- സഞ്ജയ് കൃഷ്ണ.S 9- B . പരിസ്ഥിതി ഗാനം- ഷബാന ഫാത്തിമ-8-B ,ഹരിത- 8-B, ലഹരി വിരുദ്ധ പ്രതിജ്ഞ-ഭദ്ര -10- C . പ്രസംഗം-കമലിക- 8-D, പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉൾകൊണ്ട സെമിനാർ അവതരണം- വൈഷ്ണവി- 9-D. വിദ്യാർത്ഥികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശം ഉൾക്കൊണ്ട പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞ, പ്രസംഗം, പരിസ്ഥിതി ദിന ഗാനം , കവിത ,പ്ലക്കാർഡ് ,പോസ്റ്റർ പ്രദർശനം എന്നിവ അസംബ്ലിയിൽ നടത്തി.സ്കൂൾ മാനേജർ ശ്രീ നടരാജൻ മാഷ് തൈ നടുന്ന കർമ്മം നിർവഹിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി എന്നീ യൂണിറ്റ് ഇവയ്ക്ക് നേതൃത്വം വഹിച്ചു. സ്കൂൾ കോമ്പൗണ്ട് പരിസരം എന്നിവ ഈ യൂണിറ്റുകളുടെ സഹായത്തോടെ ശുചീകരണം നടത്തി.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് മരങ്ങളുടെ സംരക്ഷണം എന്ന കഥയുമായി ബന്ധപ്പെട്ട ഒരു അനിമേഷൻ സ്റ്റോറി തയ്യാറാക്കി അത് സോഷ്യൽ മീഡിയയിലും ക്ലാസിലും അവതരിപ്പിച്ചു.
2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ടതിനാൽ ക്ലാസുകളിൽ ഷോർട്ട് ഫിലിം കാണിച്ചുകൊടുത്ത് വിദ്യാർഥികളിൽ പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണം ഉണ്ടാക്കി.
9/6/25
ആരോഗ്യം കായിക ക്ഷമത എന്നീ വിഷയത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ കായിക അധ്യാപകനായ വിനോദ് മാഷിന്റെ നേതൃത്വത്തിൽ നടന്ന യോഗ, വ്യായാമം, സ്പോർട്സ്, ഫണ്ണി ഗെയിംസ് എന്നീ മത്സരങ്ങളും വിവിധയിനം പരിപാടികളും നടത്തി.
10/6/25
ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ അസംബ്ലിയിൽ കർണ്ണിക റേഡിയോയിൽ അവതരിപ്പിച്ചു. ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കുമ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴും സൈബർ ക്രൈമുകൾ നടക്കുമ്പോഴും നമ്മൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ഇതിലൂടെ നടന്നത്. ലിറ്റിൽ കൈറ്റിലെ വിദ്യാർത്ഥിയായ മണികണ്ഠന്റെ നേതൃത്വത്തിലാണ് സൈബർ ജാഗ്രത എന്ന ആശയത്തോടെ കർണിക റേഡിയോയിൽ സൈബർ യുഗത്തിൽ നാം അറിഞ്ഞിരിക്കേണ്ടവ എന്ന പുതിയ ആശയങൾ അവതരിപ്പിച്ചത്.
പൊതുജനങ്ങളിൽ സൈബർ ജാഗ്രത എന്ന വിഷയവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നൽകി .
2024 ബാച്ചിലെ എൽ കെ വിദ്യാർഥികളായ മണികണ്ഠൻ, ജിതിൻ, ഹരിപ്രസാദ്, സഞ്ജയ് എന്നിവർ ചേർന്ന് സൈബർ ലോകത്ത് പെട്ടുപോയ വരുടെ കഥകൾ അവതരിപ്പിച്ചും സൈബർ ബുളിംങ്ങ്, ഗ്രൂമിങ് ,സൈബർ സെക്യൂരിറ്റി എന്നിവയെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അനിമേഷൻ വീഡിയോ , പവർ പോയിന്റ് പ്രസന്റേഷൻ , Scribus ൽ തയ്യാറാക്കിയ നോട്ടീസ് എന്നിവ പ്രദർശിപ്പിച്ചു .നോട്ടീസ് വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടിച്ചു ഏവരെയും അതിന് ബോധവൽക്കരണം നൽകുകയും ചെയ്തു. വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ചെന്ന് രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി നോട്ടീസുകൾ കൊടുത്തു.
11/6/25
പൊതുമുതൽ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ ക്ലാസിലെയും ഡിജിറ്റൽ ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നൽകുവാൻ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾകാർത്തിക, കീർത്തന എന്നിവർ ചേർന്ന് ഓരോ ക്ലാസുകളിലും കയറി ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വത്തെ കുറിച്ചും, അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതിനെ കുറിച്ചും , കണക്ഷൻ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചും ക്ലാസുകൾ നടത്തി. ഓരോ ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് അതിന്റെ ഉത്തരവാദിത്വം നൽകി .
12/6/25
പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, റാഗിംങ്ങ്, വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നീ വിഷയത്തെക്കുറിച്ച് നല്ല മനുഷ്യനാവുക എന്നതിൽ ഊന്നൽ നൽകി കൊണ്ട് കൗൺസിലർ ആർ രാധിക അവർകൾ കുട്ടികൾക്ക് ഒരു ക്ലാസ്സ് നൽകി . ഉച്ചയ്ക്ക് മാധവ ഹാളിൽ വച്ചാണ് പരിപാടി നടത്തിയത്.
13/06/25
ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയെ കുറിച്ചും ആപ്ലിക്കേഷൻ സമർപ്പിക്കേണ്ട അവസാന തീയതിയെ കുറിച്ച് ഡിജിറ്റൽ ആയും എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ കണ്ടു നേരിട്ടും പരീക്ഷയെ കുറിച്ച് അവബോധം നൽകി. പരീക്ഷ എഴുതി സെലക്ഷൻ ലഭിച്ചാൽ കിട്ടുന്ന ഗുണങ്ങളെ കുറിച്ചും അതിനായി ഏതെല്ലാം മേഖലകളിൽ നമുക്ക് അറിവ് ഉണ്ടാവണം എന്നതിനെക്കുറിച്ചും പ്രചരണ പരിപാടി 9thLK വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തി. VICTERS ക്ലാസുകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു കൊടുത്തു. അഭിരുചി പരീക്ഷയുടെ promo വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
വായനാദിനം
19/6/25
ജൂൺ 19 വായനാദിനത്തിൽ ചേർന്ന അസംബ്ലിയിൽ വായനയുടെ ലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്തിയ പി എൻ പണിക്കരെ കുറിച്ചും,വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് വായനാദിന സന്ദേശം നൽകി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം ഔപചാരികമായി പ്രധാന അധ്യാപിക k. V നിഷ നിർവഹിച്ചു.വായനാദിന പ്രതിജ്ഞ, വായനാദിന പ്രസംഗം, കവിതാ ലാഭനം, വായനാദിന ഗാനം , പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.
23/6/25
ജൂൺ ഇരുപത്തിമൂന്നാം തീയതി scout and guide വിദ്യാർഥികൾ ഒളിമ്പിക് അന്താരാഷ്ട്ര ദിനത്തിന്റെ ഭാഗമായി രാവിലെ 7 മണിക്ക് Victoria college ൽ നിന്ന് കോട്ട മൈതാനം വരെയുള്ള ദീപശിഖാ റാലിയിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ് നേടി
25/06/25
Lk യുടെ അഭിരുചി പരീക്ഷക്കായി application നൽകിയത് 100 വിദ്യാർഥികൾ ആണ്. ഓരോ വർഷവും kite ന്റെ അംഗത്വത്തിനായി അപേക്ഷ നൽകുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനയാനുള്ളത് 9 വിദ്യാർഥികൾ മാത്രമാണ് പരീക്ഷ ദിവസം absent ആയത് model അഭിരുചി പരീക്ഷയിലൂടെ ഒരു demonstration ചെയ്തത് കൊണ്ട് അന്നത്തെ പരീക്ഷ വളരെ നന്നായി എല്ലാവരും ചെയ്തു
26/6/25
ലഹരി വിമുക്ത നവകേരളം scout& ഗൈഡ്സ് ന്റെ ജില്ലാതല ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ അവർകളാണ് നിർവഹിച്ചത് കർണകിയമ്മൻ സ്കൂളിലെ band team വിശിഷ്ടാ ദിതികളെ ബാൻഡ് മേളത്തോടെ സ്വികരിച്ചു. പാലക്കാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും നിരവധി സ്കൗട്ട് ആൻഡ് ഗൈസുകാർ പരിപാടിയിൽ പങ്കെടുത്തു അന്നത്തെ പരിപാടിയിൽ ക്ലബ്ബ് കോർഡിനേറ്ററിൽ സൈക്കോളജിസ്റ്റ് ആയ അരുൺകുമാർ സാറിന്റെ ലഹരി ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസുകൾ ഉണ്ടായിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് പൂച്ചെടികൾ നാട്ടുപിടിപ്പിച്ചു പൂകൃഷിയാണ് ലഹരിയെന്നു തെളിയിച്ചു
Littile kites members ന്റെ സഹായത്തോടെ ജില്ലാതല പരിപാടിയുടെ ഡിജിറ്റൽ ക്യാമ്പയിൻ കൂടി നടന്നു. 1150 പേരാണ് ഈ ക്യാമ്പയിനിൽ പങ്കെടുത്തത് ഡോക്യൂമെന്റഷൻ, വീഡിയോസ്, ഫോട്ടോ ആൽബം എന്നിവ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു.