എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25
| Home | 2025-26 |
2024- 25പ്രവേശനോത്സവം
പ്രവേശനോത്സവം ജൂൺ 3 ന് വിപുലമായ പരിപടികളോടെ നടന്നു. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസി ജോസ് പെരുമ്പള്ളിക്കുന്നേൽ ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലീന ഗ്രേസ് സി. എം. സി അധ്യക്ഷ ആയിരുന്നു . സിസ്റ്റർ മെറിൻ സി. എം .സി (ഹെഡ്മിസ്ട്രസ് ) നവാഗതരായ കുട്ടികൾക്ക് സ്വാഗതം നേർന്നു . പി റ്റി എ പ്രസിഡന്റ് റെബി ജോസ് ആശംസകൾ അർപ്പിച്ചു.വിവിധ കലാപരിപാടികളും പ്രവശനോത്സവ ഗാനവും കുട്ടികൾ അവതരിപ്പിച്ചു. നിറമുള്ള ബലൂണുകൾ നൽകിയും മധുര പലഹാരങ്ങൾ നൽകിയും നവാഗതരെ വരവേറ്റു .
ഇന്നേ ദിവസം എട്ടു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വാഴക്കുളം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നിന്നും കരിമണ്ണൂർ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറി പോകുന്ന ഇംഗ്ലീഷ് അധ്യാപക സിനി ഭാസ്കറിനു യാത്രയയപ്പ് സമ്മേളനം നടത്തി.
പരിസ്ഥിതി ദിനം - ജൂൺ 5
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രാവിലെ 9:30 ന് ഈശ്വരപ്രാർഥനയോടുകൂടി പരിപാടികൾ ആരംഭിച്ചു. . കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ, പ്ലകാർഡുകൾ സ്കൂളിൽ തോരണമായി അലങ്കരിച്ചു. പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു കുട്ടികൾ പരിസ്ഥിതി ദിന ഗാനം ആലപിച്ചു. "വൃക്ഷത്തെ സ്നേഹിച്ച ബാലൻ " എന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ കഥയെ ആസ്പദമാക്കി കുട്ടികൾ നാടകം അവതരിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടു. എസ് പി സി യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഹെഡ്‌മിസ്ട്രെസ് വൃക്ഷ തൈ വിതരണം ചെയ്തു.
പി ടി എ ജനറൽ ബോഡി യോഗം
ജൂൺ 8 ന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. കൗൺസിലർ ട്രെയ്നറും പ്രൊഫസറും ആയ മിസ് . ജിലുമാത്യു സ്കൂളിലെ മുഴുവൻ കുട്ടികളുടെയും മാതാപിതാക്കൾക്കായി പോസിറ്റീവ് പാരന്റിങ് എന്ന വിഷയത്തിൽ ക്ലാസ് നൽകി . പി ടി എ , എം പി ടി എ പ്രസിഡന്റ് നെ തിരഞ്ഞെടുക്കുകയും ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ റെബി ജോസ് ,എം പി ടി എപ്രസിഡന്റ് ദിനി മാത്യു എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു .
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തിൽ കുട്ടികൾ പോസ്റ്റർ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി ബാലവേലവിരുദ്ധദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .
കെ സി എസ് എൽ - പ്രവർത്തങ്ങൾ
കെ സി എസ് എൽ - പ്രവർത്തങ്ങൾക്ക് കഴിഞ്ഞ വർഷത്തെ മികച്ച മൂന്നാമത്തെ യൂണിറ്റ് ആയി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു . ഈ വർഷത്തെ ഉത്‌ഘാടനം സിസ്റ്റർ കാരുണ്യ സി എം സി നിർവഹിച്ചു . സിസ്റ്റർ മെറിൻ സി എംസി സിസ്റ്റർ ജിബി സി എം സി , സിസ്റ്റർമാരിയ തെരേസ്, ശ്രീമതി ബിൻസി ജോസഫ് , അനിത സി പി എന്നിവരും സന്നിഹിതരായിരുന്നു . ഭാരവാഹികളായി അന്ന മേരി ഷിജോ , ജോൺപോൾ ബിജു എന്നിവരെ തിരഞ്ഞെടുത്തു .
ലോക രക്തദാന ദിനം
ലോക രക്തദാനദിനത്തോട് അനുബന്ധിച്ചു ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലി നടത്തി. രക്ത ദാനത്തിന്റെ മഹത്വ മുൾക്കൊള്ളുന്ന പോസ്റ്റർ നിർമിക്കുകയും, പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു .
ലിറ്റിൽ കൈറ്റ്സ് അവാർഡ്
2023 - 24 ലെ മികച്ച യൂണിറ്റുകൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി .
മെറിറ്റ് ഡേ
ജൂൺ 16 ന് ഈ വർഷം എസ് എസ് ൽ സി പരീക്ഷക്ക് ഏറ്റവും കൂടുതൽ വിജയം കരസ്ഥമാക്കിയ 24 എ പ്ലസ് ഒൻപത് എ പ്ലസ് ,യു എസ് എസ് , എൻ എം എം എസ് വിജയികളെയും അനുമോദിച്ചു . മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് മിസ്റ്റർ കെ ജി രാധാകൃഷ്ണൻ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .മുൻ കല്ലൂർകാട് സെന്റ് അഗസ്റ്റിൻ ഹൈ സ്കൂൾ പ്രിൻസിപ്പൽ മിസ്റ്റർ ജോസ് വർഗീസ് , മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തുപ്രസിഡന്റ് ശ്രീമതി ആൻസി ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
കരാട്ടെ പഠനം
ജൂൺ 15മുതൽ കുട്ടികൾക്ക് കരാട്ടെ പഠനം ആരംഭിച്ചു . പോത്താനിക്കാട് കാസ്സിസ് കരാട്ടെ അക്കാദമിക് മാസ്റ്റർ സന്തോഷ് അഗസ്റ്റിൻ തിങ്കളാഴ്ച വൈകിട്ട് ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നു .
ജൂൺ -19 വായന വാരാചരണം വിവിധ പരിപാടികളോടെ നടത്തി
19/6/24-ക്വിസ് മത്സരം
20/6/24-കവർ പേജ് നിർമാണം
21/6/24-കഥാ രചന
22/6/24-ഉപന്യാസ രചന
24/6/24-കവിത രചന
25/6/24-വായനാ മത്സരം
26/6/24ചിത്ര രചന മത്സരം എന്നീ മത്സരങ്ങൾ നടത്തി .മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ നിർമിച്ച കയെഴുത്തുമാസിക പ്രകാശനം നടത്തി .
യോഗാദിനം, മ്യൂസിക് ദിനം
യോഗാദിനം, മ്യൂസിക് ദിനം എന്നിവ സ്കൂളിൽ ആഘോഷിച്ചു . പ്രതേകമായി നടന്ന അസ്സെംബ്ലയിൽ എസ് പി സി കുട്ടികൾ യോഗ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു . സ്കൂൾ കൊയർ ടീം പാട്ടുകൾ പാടി.
ശ്രദ്ധ 2024-25
പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മാതാപിതാക്കളുടെ അനുവാദത്തോടെ പഠന പിന്തുണ നൽകി വരുന്നു . ശനിയാഴ്ചകളിൽ പ്രത്യേക ടൈം ടേബിൾ നൽകി കൊണ്ട് അധ്യാപർ ക്ലാസുകൾ നൽകുന്നു .
ലോക ലഹരി വിരുദ്ധദിനം
ലോക ലഹരി വിരുദ്ധ ദിനത്തിൽ എസ് പി സി കുട്ടികൾ പ്ലേ കാർഡുകൾ നിർമിക്കുകയും ലഹരിക്കെതിരെ മൈം അവതരിപ്പിക്കുകയും ചെയ്തു . സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജൂലൈ 1ാം തിയതി സ്കൂളിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. മുവാറ്റുപുഴ അസിസ്റ്റന്റ് എക്സൈസ് ഓഫീസേഴ്സായ അജയ് കുമാർ സാറിന്റെയും സിദ്ധിക്ക് സാറിന്റെയും നേത്രത്വത്തിൽ 9 തിലെ വിദ്ധ്യാർത്ഥികൾക്ക് സെമിനാർ നടത്തി.സമൂഹത്തിനെ കാർന്നുതിന്നുന്ന പിശാചായ ലഹരി യുടെ ദുരുഹതയെക്കുറിച്ച് അജയ് കുമാർ സാർ ക്ലാസെടുത്തു. ലഹരി ഉപയോഗിക്കുന്ന സ്കൂളുകളുടെഎണ്ണത്തിന്റെ വർധനവ്, കുട്ടികളുടെ ലഹരി ഉപയോഗത്തിന്റെ കാരണം, മാതാപിതാക്കളുംകുട്ടികളും തമ്മിലുണ്ടാകേണ്ട ബന്ധം അതിന്റെ അവശ്യകത, ലഹരിയുടെ ചതിക്കുഴികൾ, ലഹരിമൂലം ഉണ്ടാകുന്ന ക്യാൻസറിന്റെ തീവ്രത ലഹരിയ്ക്ക് അടിമപ്പെട്ട കുട്ടികളുടെ അനുഭവങ്ങൾഎന്നിവ പങ്കുവച്ചു. സെമിനാറിന്റെ അവസാനം കുട്ടികളുടെ സംശയങ്ങളും ചർച്ച ചെയ്തു.സംശയങ്ങൾ ഉന്നയിച്ച കുട്ടികൾക്ക് വിമുക്തി ക്ലബിന്റെ നോട്ട് ബുക്ക് സമ്മാനിച്ചു.നിവേദിത പ്രതീഷ് കൃതജ്ഞത അർപ്പിച്ചു.
സ്കൂൾതല മത്സരങ്ങൾ
സ്കൂൾതല പ്രവൃത്തി പരിചയ മത്സരങ്ങൾ,സയൻസ്, സോഷ്യൽ സയൻസ്, മാത്‍സ് , ഐ .ടി മത്സരങ്ങൾ നടത്തി . ഉപജില്ലാ മത്സരങ്ങൾക്ക് മുന്നോടിയായിയാണ് സ്കൂൾ തല മത്സരങ്ങൾസംഘടിപ്പിച്ചത്