നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ25-26

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 27 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobdaniel (സംവാദം | സംഭാവനകൾ) ('=='''വ്യത്യസ്തമാക്കി ഇക്കുറിയും പ്രവേശനോത്സവം'''== പ്രവേശനോത്സവ ഗാനത്തിൻ്റെ നൃത്താവിഷ്ക്കാരം അളകനന്ദ ,നിരഞ്ജന എന്നീ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ കായിക താരങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വ്യത്യസ്തമാക്കി ഇക്കുറിയും പ്രവേശനോത്സവം

പ്രവേശനോത്സവ ഗാനത്തിൻ്റെ നൃത്താവിഷ്ക്കാരം അളകനന്ദ ,നിരഞ്ജന എന്നീ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ കായിക താരങ്ങൾ സ്പോർട്ട്സ് ഫാഷൻ ഷോയും സുംബാ നൃത്തവും അവതരിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് ഫാ . ജിജി തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രമാടം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജി സി ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. പ്രഥമാദ്ധ്യാപിക ശ്രീമതി സി ശ്രീലത, സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ബി ലാൽ , പ്രിൻസിപ്പൽ ബി ആശ, അധ്യാപകരായ എൻ എസ് അജൻ പിള്ള, അജി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു

വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം

ജൂൺ 5. ലോക പരിസ്ഥിതി ദിനം. 52 വർഷങ്ങൾക്ക് മുമ്പാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെടുന്നത്.2025 ജൂൺ 5 ന് നേതാജി ഹൈസ്കൂളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടന്നു. വിദ്യാഭ്യാസ, ആയുഷ്, സഹകരണ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിസ്ഥിതി ദിനാചരണം പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ ഔഷധത്തൈ നട്ടുകൊണ്ട് നിർവ്വഹിച്ചു…സ്കൂളുകളിൽ ഔഷധത്തൈകൾ നട്ടുപരിപാലിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് നടന്നത്… പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്ലാസ്റ്റിക്ക് മലിനീകരണത്തെപ്പറ്റിയും ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. ഈ വർഷത്തെ ലോക പരിസ്ഥിതി ദിന സന്ദേശമായ 'പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക' എന്നതിലൂന്നിയാണ് ക്ലാസ് നടന്നത്. സ്കൂളിലും വീട്ടിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാൻ പറ്റുന്ന പ്രവർത്തനങ്ങളെപ്പറ്റിയും ചർച്ച നടന്നു. ഹൈസ്കൂൾ തലത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ, കൊളാഷ് എന്നിവയുടെ പ്രദർശനവും സ്കിറ്റും നടന്നു. യു പി വിഭാഗം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, പരിസ്ഥിതി ഗീതാവതരണം, നൃത്താവിഷ്ക്കാരം, പോസ്റ്റർ പ്രദർശനം, പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ്, ക്വിസ് മത്സരം എന്നിവ നടത്തി.പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾ പ്രതിജ്ഞ ചെയ്തു. കൂടാതെ സ്കൂളിലെ സ്കൗട്ട് ഗൈഡ് കുട്ടികൾ വൃക്ഷത്തൈകൾ നട്ട് പരിപാലനം ഏറ്റെടുത്തു. എൻ സി സി കുട്ടികൾ പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നട്ട് സംരക്ഷണം ഏറ്റെടുത്തു .