ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2025 26 അധ്യയനവർഷത്തെ ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം മഞ്ചേരി നെല്ലിക്കുത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. റിട്ടയേഡ് ഹെഡ്മാസ്റ്ററും പാഠപുസ്തക രചയിതാവും നാടൻപാട്ട് കലാകാരനുമായ ശ്രീ.പി. ടി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഒന്നിച്ച് ഒന്നായി ഒന്നാവാം എന്ന മുദ്രാവാക്യത്തോടെ നടന്ന സ്കൂൾ പ്രവേശനോത്സവം കുരുന്നുകളുടെ പാട്ടും കളികളും കഥ പറച്ചിലും ആയി പുതുമയുള്ളതായി. .പ്രവശനോത്സവഗാനത്തിൻ്റെ ദൃശ്യാവിഷ്കാരവും പൊതു വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി കാണിക്കുന്ന സ്കിറ്റും ഉദ്ഘാടനത്തിനുശേഷം അരങ്ങേറിയ നാടൻ പാട്ടുകളും കുട്ടികളിൽ ആവേശമുണർത്തി. മഞ്ചേരി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ശ്രീ എം പി സുധീർ ബാബു അധ്യക്ഷതവഹിച്ച ചടങ്ങിൽ മഞ്ചേരി എ ഇ ഒ ശ്രീമതി.എസ് സുനിത, പിടിഎ പ്രസിഡണ്ട് എം മുഹമ്മദ് സലിം, എസ് എം സി ചെയർമാൻ ശ്രീ ടി. ജയപ്രകാശ് ,എസ് എം സി വൈസ് ചെയർപേഴ്സൺ ടി ശ്രീജ, വി എച്ച്എസ്ഇ പ്രിൻസിപ്പാൾ ആർ. രശ്മി, ബി ആർ സി ട്രെയിനർ ഇന്ദിരാദേവി, അനീഷ്. പി ,ബാബുരാജൻ കെ, സുരേഷ് ബാബു .എ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ശ്രീമതി .ഇന്ദു .എൻ സ്വാഗതം പറഞ്ഞ യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ പ്രീതി നന്ദി പറഞ്ഞു

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും വീഡിയോ ഡോക്കുമെന്റ് ചെയ്തു. തയ്യാറാക്കിയ വീഡിയോ സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://youtu.be/NHVKHCDVi5U?si=wFF9tMGeiu6sRor5

എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി ഫുൾ എ പ്ലസ് വിദ്യാർത്ഥികളെ ആദരിച്ചു

എസ് എം സി,പിടിഎ യുടെ നേതൃത്വത്തിൽ എൽഎസ്എസ് യുഎസ്എസ് എസ്എസ്എൽസി ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. പിടിഎ പ്രസിഡണ്ട് സലീം ഉദ്ഘാടനം നിർവഹിച്ചു. എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. സ്കൂളിലെ മുഴുവൻ സ്റ്റാഫും പ്രോഗ്രാമിൽ പങ്കെടുത്തു.

പരിസ്ഥിതി ദിനം- ജൂൺ 5

2025 ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. എച്ച് എം പ്രീതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുട്ടികൾ സുഹൃത്തുക്കൾക്ക് വൃക്ഷത്തൈ സമ്മാനിക്കുകയും സമ്മാനിച്ച വൃക്ഷത്തൈ സ്കൂളിൽ നടുകയും ചെയ്തു.കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽപരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി സ്കൂളിൽ പോസ്റ്റർ രചന നിർമ്മാണ മത്സരവും, ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. വിജയിച്ച കുട്ടികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. എൽ പി കുട്ടികൾ പരിസ്ഥിതി ദിന റാലി നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി.

ഡിജിറ്റൽ പോസ്റ്റർ രചന മത്സരം

ലോക പരിസ്ഥിതി സംരക്ഷണത്തിന്റെ ആഗോളമായി കണ്ടെത്തിയ ഒരു ദിവസമാണ്. 1973ൽ യു.എൻ തുടങ്ങിയ ഈ ദിനം, ഓരോ വർഷവും June 5-ാം തീയതിക്ക് ആചരിക്കപ്പെടുന്നു . 2025-ൽ ഈ ദിനം “Beat Plastic Pollution” എന്ന സന്ദേശം മുൻനിരയിലാക്കിയാണ് ആചരിക്കുന്നത്.ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് Beat plastic pollution എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 8, 9,10 ക്ലാസിലെ ലിറ്റിൽ കൈയിൽസ് വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ജിമ്പ്, ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചത്. എല്ലാ കുട്ടികളും മികച്ച രീതിയിൽ പോസ്റ്റർ നിർമ്മിച്ചു. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് എച്ച് എം പ്രീത ടീച്ചർ സമ്മാനദാനം

മെഹന്ദി മത്സരം നടത്തി

[

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഹൈസ്കൂൾ യുപി വിദ്യാർഥിനികൾക്ക് മെഹന്ദി മത്സരം ജൂൺ അഞ്ചാം തീയതി വ്യാഴാഴ്ച 
നടത്തി. എച്ച് എം പ്രീതി ടീച്ചറിന്റെ കയ്യിൽ മൈലാഞ്ചി അണിയിച്ച് ഉദ്ഘാടനം നടത്തി. ഒരു ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികൾ അടങ്ങിയ ഗ്രൂപ്പാണ് മത്സരത്തിൽ പങ്കെടുത്തത് . കുട്ടികൾ ആവേശത്തോടെ മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തു. സൻഹ ഷെറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് ഒന്നാം സ്ഥാനം നേടി. മെഹന്ദി മത്സരത്തിനോടൊപ്പം മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചിരുന്നു.വിജയികളായ കുട്ടികൾക്ക്   എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി.




ലോക ബാലവേല വിരുദ്ധ ദിനം -ജൂൺ 12

ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ  അസംബ്ലിയിൽ  ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ   കവിത രചന മത്സരം നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി.

N റേഡിയോ തുടങ്ങി

സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ജൂൺ 19 മുതൽ കുട്ടികളുടെ മികവ് തെളിയിക്കുന്ന പരിപാടികളുമായി സ്കൂളിന്റെ സ്വന്തം റേഡിയോ N റേഡിയോ ആരംഭിച്ചു. എല്ലാദിവസവും ഉച്ചക്ക് 1.45 നാണ് എൻ റേഡിയോ പ്രവർത്തനം തുടങ്ങുന്നത്. ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് മറ്റു ക്ലബ്ബിലെ കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. കുട്ടികൾക്ക് ആശയങ്ങൾ പങ്കുവെക്കാനും, വാർത്തകൾ വായിക്കാനും, കവിതകൾ വായിക്കാനും, സംഗീതം അവതരിപ്പിക്കാനും, മറ്റു കാര്യങ്ങളിലും അറിവ് സമ്പാദിക്കാനും അവസരം കിട്ടുന്നു. ഇതിലൂടെ ഇവരുടെ ആത്മവിശ്വാസം, അവതരണത്തിനുള്ള കഴിവ് എന്നിവ വികസിപ്പിക്കാനും അവസരം കിട്ടുന്നുണ്ട്. കൂടാതെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ദിനാചരണ വിശേഷങ്ങളും സ്കൂൾ റേഡിയോയിലൂടെഅവതരിപ്പിക്കുന്നു.

https://youtube.com/shorts/sKCgaZS029Q?si=VKYJhZW1U6RiTCze

വായനദിനം19/6/2025

രാവിലെ വായനദിന പ്രതിജ്ഞയോടെ വായനദിന പ്രവർത്തനം ആരംഭിച്ചു. സന്ദേശങ്ങളിൽ പി എൻ പണിക്കർ പ്രീതി ടീച്ചർ വായന ദിന സന്ദേശം നൽകുകയും പി എൻ പണിക്കർ അനുസ്മരണവും നടത്തി.  ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം മലപ്പുറം ജില്ല വിദ്യാരംഗം കോഡിനേറ്ററും അധ്യാപികയും പാഠപുസ്തക രചയിതാവുമായ ഇന്ദിരാ ദേവി ടീച്ചർ നിർവഹിച്ചു. എച്ച് എം പ്രീതി ടീച്ചർ അധ്യക്ഷയായി ഡെപ്യൂട്ടി എക്സാം എൽ പി യു പി എച്ച് എസ് വിദ്യാരംഗം കോഡിനേറ്റർമാരും എസ് ആർ സി കൺവീനർമാർ എന്നിവരും പങ്കെടുത്തു.അതിഥി ഭാഷണത്തിനു ശേഷം  കവിത ആലാപനവും, സ്കിറ്റും നടന്നു.
24/6/2025 കവിത ശിൽപ്പശാല

അധ്യാപികയും എഴുത്തുകാരിയുമായ സീമ ലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിലാണ് നടന്നത്. വ്യക്തമായി നടത്തിയ യുപിഎച്ച്എസ്എസ് വിഭാഗം സംയുക്തമായി നടത്തിയ ശില്പശാലയിൽ നിന്ന് ധ്വനി എന്ന പതിപ്പും പ്രകാശനം ചെയ്തു

പ്രശ്നോത്തരി 26/6/2025
വായനാദിനത്തിന്റെ ഭാഗമായി ജൂൺ 26 തീയതി ഉച്ചയ്ക്ക് 1 30ന് പ്രശ്നോത്തരി നടത്തി. ഒന്നാം സ്ഥാനം ആഷനാ ഗൗരിയും രണ്ടാം സ്ഥാനം ഹരി നന്ദയും മൂന്നാം സ്ഥാനം അമയനന്ദകി യും കരസ്ഥമാക്കി
26/6/25  കഥ പറയൽ മത്സരം
യുപിഎച്ച് 1 30 ന് കഥ പറയാൻ മത്സരം നടത്തി കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം കുട്ടികൾ പങ്കെടുത്തു. ഷംന 10 ബി ക്ലാസിലെ ഷംന ഒന്നാംസ്ഥാനം കരസ്ഥമാക്കി

ജൂൺ 21 - ലോക യോഗാ ദിനം

ലോകത്താകമാനം യോഗയുടെ പ്രാധാന്യത്തെയും ഗുണങ്ങളെയും കുറിച്ചുള്ള അവബോധം എല്ലാവരിലും ഉണ്ടാവാൻ ഉദ്ദേശിച്ചാണ് ഓരോ വർഷവും ജൂൺ 21-ന്  ലോക യോഗാ ദിനം  ആചരികുന്നത്.

🔹 ചരിത്രം: 2014-ൽ, ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഗോള യോഗ ദിനം പ്രഖ്യാപിക്കാൻ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചു. 177 രാജ്യങ്ങൾ അതിനെ പിന്തുണച്ച് സ്വീകാര്യമാക്കിയതോടെ, 2015-ൽ ആദ്യമായി ലോക യോഗാ ദിനം ആഘോഷിച്ചു
🔹 ലക്ഷ്യങ്ങൾ: യോഗയുടെ ആരോഗ്യ പരമായ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക. മാനസിക-ശാരീരിക സന്തുലിതം നേടാൻ സഹായിക്കുക. ദിനചര്യയിൽ യോഗയെ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുക.
🔹 യോഗയുടെ ഗുണങ്ങൾ: ശാരീരിക ആരോഗ്യത്തിന് അത്യാവശ്യമാണ്‌. മാനസിക ആരോഗ്യത്തിന്: അമിതചിന്ത, സമ്മർദ്ദം എന്നിവയിൽ നിന്ന് മോചനം. ശ്വാസ വ്യായാമം, ധ്യാനം എന്നിവയിലൂടെ ആത്മശാന്തി ലഭിക്കുന്നു

യോഗ ദിനത്തോടനുബന്ധിച്ച് പൂന്താനം വിദ്യാ പീഠം വിദ്യാർത്ഥികൾ സ്കൂളിലെ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു.


.

അഭിരുചി പരീക്ഷ

ജീവിച്ച്എസ്എസ് നെല്ലികുത്തിലെ 2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചിപരീക്ഷ 2025 ജൂൺ 25 ആം തീയതി ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. രാവിലെ 9. 30 മുതൽ വൈകിട്ട് 5 മണി വരെയായിരുന്നു പരീക്ഷ. 202 കുട്ടികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 197 കുട്ടികൾ പരീക്ഷ എഴുതി.സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പരീക്ഷ. 30 മിനിട്ട് ആയിരുന്നു ഓരോ കുട്ടികൾക്കും ഉള്ള സമയം. 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.31 കമ്പ്യൂട്ടറുകളാണ്ടറാണ് പരീക്ഷ നടത്താൻ ഉപയോഗിച്ചത്. എക്സാം സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും എക്സാം കഴിഞ്ഞശേഷം ഓരോ സിസ്റ്റത്തിൽ നിന്നും എക്സാം റിസൾട്ട്  എക്സ്പോർട്ട് ചെയ്യാനും ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ സഹായിച്ചു


സ്കൂൾ എസ് ഐ ടി സി ജമാലുദ്ദീൻ സാർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി[[പ്രമാണം:18028 aptitud

ലഹരിക്കെതിരെ

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറി. മോണിംഗ് അസംബ്ലിയിൽ എച്ച് എം പ്രീതി ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി.


ലഹരിക്കെതിരെ ഒരു കയ്യൊപ്പ് എന്ന പേരിൽ ഒപ്പ് ശേഖരണം നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ഒപ്പ് രേഖപ്പെടുത്തി.


ലഹരിക്കെതിരെ ഫ്ലാഷ് മോബും വിവിധ നൃത്ത പരിപാടികളും കുട്ടികൾ അവതരിപ്പിച്ചു.

=സുംബാ ഡാൻസ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർഥികൾക്ക് സുമ്പ ഡാൻസ് പ്രോഗ്രാം നടന്നു. സുംബാ ഡാൻസിൽ റഷ, ടീച്ചർ ലിൻഷാ ടീച്ചർ എന്നിവർക്ക് പരിശീലനം ലഭിച്ചു. പരിശീലനം ലഭിച്ച ടീച്ചേഴ്സ് സ്കൂളിലെ മുഴുവൻ ജെ ആർ സി കുട്ടികൾക്കും പരിശീലനം നൽകി. ജെ ആർ സി കുട്ടികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പരിശീലനം കൊടുത്തു. രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ വിവിധ ബാച്ചുകൾ ആയി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഡാൻസിൽ പങ്കെടുപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.