അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26
ആമുഖം
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. .സ്കൂളിലെ ഈ വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.....
ജൂൺ 2.സ്കൂൾ പ്രവേശനോത്സവം-2025
പ്രവേശനോത്സവം .

ഈവർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .രാവിലെ 9 മണിയോടെ പുതുതായി പ്രവേശനം നേടിയ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ സ്കൂളിൻറെ പ്രവേശന കവാടത്തിൽ എത്തുകയും അവിടെ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചാനയിക്കുകയും ചെയ്തു . പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ നിരനിരയായി നിന്ന് ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടേനാൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ് മറ്റ് പിടിഎ അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം അവരുടെ രക്ഷിതാക്കളും സ്വീകരണ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. തുടർന്ന് അസംബ്ലി ചേർന്ന് വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും എട്ടാം ക്ലാസിലെ ചാർജുള്ള അധ്യാപകർ പുതിയ വിദ്യാർത്ഥികളെ ക്ലാസ്സുകളിലേക്ക് വിളിച്ചുകൊണ്ടു പോവുകയും ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് വിദ്യാർഥികൾക്ക് മികച്ചൊരു അധ്യയനവർഷം ആശംസിച്ചു.
ബാൻഡ് മേളത്തിന്റെ അകമ്പടി
വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് പിടിഎയും അധ്യാപകരും ബാൻഡ് മേളം തയ്യാറാക്കിയിരുന്നു.ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയുള്ള സ്വീകരണം പുതിയ വിദ്യാർത്ഥികൾക്ക് വലിയ ആവേശമായി.............കൂടുതൽ വായിക്കാം
പ്രവേശനോത്സവം 2025 വീഡിയോ കാണാം താഴെ link ൽ click
https://www.facebook.com/watch?v=577835452042115
സ്കൂൾപ്രവേശനത്തിന് ലഹരി വിമുക്ത പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ .
ജൂൺ 2 സ്കൂൾ പ്രവേശനത്തോടൊപ്പംപ്രധാന അധ്യാപകന്റെയും രക്ഷിതാവിന്റെയും മുൻപിൽ വച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് എട്ടാം ക്ലാസ്സ വിദ്യാർത്ഥികൾ . വിദ്യാർത്ഥികൾ പ്രതിജ്ഞ ഉറക്കെ വായിച്ച് അതിൽ ഒപ്പിട്ട് ഹെഡ്മാസ്റ്റർക്ക് നൽകണം.വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം ഉറപ്പിക്കുക,ലഹരി വിമുക്ത നവകേരളം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ വേറിട്ടൊരു പദ്ധതി അസംപ്ഷൻ ഹൈസ്കൂളിൽ ഈ വർഷം നടപ്പിലാക്കുന്നത്.ഇത് അസംപ്ഷൻ ഹൈസ്കൂളിന്റെ ഒരു പ്രത്യേക പദ്ധതിയായി തുടരുകയും കൂടുതൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യും.സ്കൂൾ പിടിഎയും മാനേജ്മെൻറ് പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പ്രത്യേക ശ്രദ്ധനൽകി നടപ്പിലാക്കുന്ന പരിപാടിയാണിത് .ലഹരി വിരുദ്ധ പരിപാടിയുടെ കോഡിനേറ്റർ ശ്രീ ഷാജു MS ആണ് .
ലഹരിവിമുക്ത പ്രതിജ്ഞയെടുക്കുന്ന വിദ്യാർത്ഥികൾ,വാർത്ത കാണാം താഴെ link ൽ click
https://www.facebook.com/reel/634698836237556
ജൂൺ 2."എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു" പദ്ധതി .

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയാണ് "എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു".എല്ലാവരുംഎഴുതുന്നു എല്ലാവരും വായിക്കുന്നു പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ. ഫാദർ തോമസ് മണക്കുന്നേൽ ലോഗോ പ്രകാശനം ചെയ്തു് നിർവഹിച്ചു. ലോഗോ എല്ലാവരും കാണുന്ന വിധത്തിൽ സ്കൂളിൽ, വർഷം മുഴുവൻ പ്രദർശിപ്പിക്കും. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൽ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.ജൂൺ 2 സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച ചടങ്ങിലാ യിരുന്നു പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.സ്കൂളിലെ മുഴുവൻ വിദ്യാർഥികളും എഴുതാനും വായിക്കാനും ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒപ്പം വിദ്യാർഥികളെ കൂടുതൽ വായനയിലേക്ക് നയിക്കുന്നതിനുള്ള പ്രത്യേക കർമ്മ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കും.പദ്ധതിയുടെ മേൽനോട്ടത്തിനായി മലയാളം ക്ലബ് അധ്യാപകരുടെ സഹകരണമുണ്ടാവും .

ജൂൺ 2.സൂര്യനന്ദനെ ആദരിച്ചു.
ദേശീയ അന്തർദേശീയ തലങ്ങളിൽ കൊമ്പറ്റീഷനിൽ രാജ്യത്തിനുവേണ്ടി മെഗാർന്ന പ്രവർത്തനം കാഴ്ചവച്ച സൂര്യ നന്ദനെ അഭിനന്ദിച്ചു.സ്കൂളിൽ വെച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ സൂര്യനന്ദനെ ഷാൾ അണിയിച്ച് ആദരിച്ചു.
ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ , തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ.ഷാജി.സി.സി വിദ്യാർഥികൾക്ക് സന്ദേശം നൽകി..സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറി തോട്ടം പുല്ലുകൾ നീക്കി വൃത്തിയാക്കി .അന്നേദിവസം വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൂടാതെ പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്വിസ് മത്സരം നടത്തി.വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ പോസ്റ്ററുകൾ നിർമ്മിച്ച പ്രദർശിപ്പിച്ചു .
പരിസ്ഥിതി ദിനം 2025 വീഡിയോ കാണാം താഴെ link ൽ click
എസ്എസ്എസ്എൽസി പരീക്ഷയിൽ ഈവർഷവും (2024-25)മികച്ച വിജയം

100 ശതമാനം വിജയം ,ബത്തേരി മുനിസിപ്പാലിറ്റിയിൽ മുൻപിൽ
290 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്ന 2024 -25 എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം കരസ്ഥമാക്കാനായി. പങ്കെടുത്ത 290 വിദ്യാർഥികളും പരീക്ഷയിൽ വിജയിക്കുകയും 71 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. 11 വിദ്യാർഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു .12വിദ്യാർഥികൾക്ക് 8വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു .കഴിഞ്ഞവർഷം 77 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നത് .വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച സ്കൂളുകളുടെ നിരയിൽ രണ്ടാം സ്ഥാനമാണ് അസംപ്ഷൻ ഹൈസ്കൂളിന്.മികവാർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും പി.ടി.എ യും മാനേജ്മെൻ്റും അഭിനന്ദിച്ചു.
വയനാട് ജില്ല മുൻപിൽ
ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ട് വന്നപ്പോൾ സംസ്ഥാനതലത്തിൽ വയനാട് ജില്ലയ്ക്ക് മികവാർന്ന വിജയം കരസ്ഥമാക്കുവാൻ കഴിഞ്ഞു.സംസ്ഥാനതലത്തിൽ വയനാട് ജില്ലയ്ക്ക് ആറാം സ്ഥാനം ലഭിച്ചു.11640 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്ന 2024 -25 എസ്എസ്എൽസി പരീക്ഷയിൽ 11592 പേർ വിജയിച്ചു (99.59 വിജയം).വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.ശരചന്ദ്ര സാറിന്റെ മേൽനോട്ടത്തിൽ പ്രത്യേകമായ മോണിറ്ററിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.അദ്ദേഹം സ്കൂളുകൾ സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.വയനാട് ജില്ല മുന്നിലേക്ക് എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂടി വിവിധ പദ്ധതികൾ അദ്ദേഹം ആസൂത്രണം ചെയ്തു നടപ്പിലാക്കി.വിദ്യാർത്ഥികളെ ദത്തെടുക്കുക,പ്രത്യേകമായ ക്യാമ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തി റിസൽട്ട് മികച്ചതാക്കുക,തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധിച്ചു.അദ്ദേഹത്തിന്റെ പ്രത്യേകമായി ഇടപെടൽ ജില്ലയിൽ എസ്എസ്എൽസി റിസൾട്ട് മികച്ചതാവുന്നതിന് അവസരം ഒരുങ്ങി ..........കൂടുതൽ വായിക്കാം.
ജൂൺ 9.ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ചീരാലിലെ മലയാള അധ്യാപികയായ ശ്രീമതി സിന്ധു കെ സി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ.രാവിലെ 9 30 ന് ആരംഭിച്ച ക്ലാസ് വൈകിട്ട് 4 30ന് സമാപിച്ചു.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കാണ് സ്കൂൾക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂൾ 2024- 27 ബാച്ച് യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.പ്രധാനമായും റീൽ നിർമ്മാണം,പ്രമോഷൻ വീഡിയോ നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർഥികൾക്കായി അവതരിപ്പിച്ചത്.രാവിലെ 9 30ന് ഉദ്ഘാടനത്തോടുകൂടിയായിരുന്നു സ്കൂൾക്യാമ്പ് ആരംഭിച്ചത്.പരിപാടിയുടെ ഉദ്ഘാടന കർമ്മം അസംപ്ഷൻ ഹൈസ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി ജോസ് കെ സ്വാഗതവും ശ്രീ വി എം ജോയ് നന്ദിയും അറിയിച്ചു.......കൂടുതൽ വായിക്കാം.
ജൂൺ 13.സ്കൂൾപാർലമെൻറ് ഇലക്ഷൻ 2025.

2025 -26 വർഷത്തെ സ്കൂൾപാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്തുകയും ജനാധിപത്യപ്രക്രിയ എന്തെന്ന് മനസ്സിലാക്കി കൊടുക്കുവാനും ഉതകുന്നതായിരുന്നു സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്. ജൂൺ പതിമൂന്നാം തീയതിയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചത് നേരത്തെ 18 ക്ലാസ്സ് ഡിവിഷനുകളിൽ നിന്നായി വിദ്യാർഥികൾക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് അവസരം ഒരുക്കിയിരുന്നു.
പോളിംഗ് പ്രക്രിയ.
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന്റെ ഭാഗമായി 18 ഡിവിഷനുകളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നാമനിർദ്ദേശപത്രിക സ്വീകരിച്ചു.തുടർന്നുള്ള രണ്ടു ദിവസങ്ങൾ സൂക്ഷ്മ പരിശോധനയും നടത്തി. സ്കൂൾ പാർലമെൻറ് ഇലക്ഷനിൽ മത്സരിക്കുന്ന വിദ്യാർത്ഥികൾക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് അവസരം ഒരുക്കി അതാത് ക്ലാസുകളിൽ മത്സരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്വയം പരിചയപ്പെടുത്തി തങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്യുന്നതിന് അവസരം ഒരുക്കി........കൂടുതൽ വായിക്കാം.
പ്രതിജ്ഞയെടുക്കുന്ന വിദ്യാർത്ഥികൾ,താഴെ link ൽ click
https://www.facebook.com/100057222319096/videos/732924856086623
ജൂൺ 17."അതുല്യം 2025 "എസ്എസ്എൽസി വിദ്യാർത്ഥികളെ അനുമോദിച്ചു.

2024- 25 വർഷത്തെ എസ്എസ്എൽസി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് അതുല്യം 2025 സ്കൂളിൽ സംഘടിപ്പിച്ചു.മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ റവ ഫാദർ സിജോ ഇളകുന്നമ്പുഴ ചടങ്ങ് ഉദ്ഘാടനം ചെയ്തു.റവ ഫാദർ ജൂഡ് അധ്യക്ഷൻ ആയിരുന്നു.ഈ വർഷം 71 വിദ്യാർത്ഥികൾക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.വിദ്യാർത്ഥികളെ അന്നേദിവസം പ്രത്യേകമായി ക്ഷണിക്കുകയും ചടങ്ങിൽ വച്ച് നൽകി ആദരിച്ചു.ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു.പ്രസിഡൻറ് ശ്രീ ബിജു ഇടയനാൽ ശ്രീ ടോം ജോസഫ് എം പി കെ പ്രസിഡണ്ട് ശ്രീമതി ബിന്ദു പി കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികൾ അവരുടെ അനുഭവം പങ്കുവച്ചു.ചടങ്ങുകൾക്ക് ശേഷം വിഭാർത്ഥികൾക്ക് സ്നേഹ വിരുന്ന് നൽകി. രാവിടെ 10 മണിക്ക് ആരാഭിച്ച ചടങ്ങ് 1.30 മണിക്കൂർ നീണ്ടു നിന്നു. 2024 -25 എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം കരസ്ഥമാക്കാനായി. പങ്കെടുത്ത 290 വിദ്യാർഥികളും പരീക്ഷയിൽ വിജയിക്കുകയും 71 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. 11 വിദ്യാർഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു .12വിദ്യാർഥികൾക്ക് 8വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു .കഴിഞ്ഞവർഷം 77 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നത് .വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച സ്കൂളുകളുടെ നിരയിൽ രണ്ടാം സ്ഥാനമാണ് അസംപ്ഷൻ ഹൈസ്കൂളിന്.മികവാർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും പി.ടി.എ യും മാനേജ്മെൻ്റും അഭിനന്ദിച്ചു......കൂടുതൽ ചിത്രങ്ങൾ.
വീഡിയോ കാണാം താഴെ link ൽ click
https://www.facebook.com/100057222319096/videos/3944915555772581
ജൂൺ17. 2025-26 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം"നവതരംഗം" സംഘടിപ്പിച്ചു.

സ്കൂളിൽപ്രവർത്തിക്കുന്ന 20 ൽ പരം ക്ലബ്ബുകളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ റോയ്സൺ പിലാക്കാവ് ആണ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് അധ്യക്ഷനായിരുന്നു. ശ്രീ ഷാജി ജോസഫ് ശ്രീമതി ബിന്ദു ടി കെ ,ശ്രീ വി എം ജോയ് എന്നിവർ സംസാരിച്ചു .ഉച്ചക്കുശേഷം 1.30നാണ് പരിപാടി ആരംഭിച്ചത്. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.ലിറ്റിൽ കൈറ്റ്സ് ഓട്ടോമാറ്റിക് ടോൾ ബൂത്ത് സംവിധാനം അവതരിപ്പിച്ചു. കൂടാതെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കപ്പെട്ട പരിപാടികളും അവതരിപ്പിക്കപ്പെട്ടു. ഉദ്ഘാടന പരിപാടിയെ തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും വേദിയിൽ അവതരിപ്പിച്ചു.വിദ്യാർത്ഥികളുടെ ബഹുമുഖമായ കഴിവുകളുടെ വികസനത്തിന് ഉചിതമായ വേദിയാണ് വ്യത്യസ്തങ്ങളായ ക്ലബ്ബുകൾ എന്ന് ശ്രീ പിലാക്കാവ് പറഞ്ഞു . അദ്ദേഹം ആർ.സി.എച്ച്.എസ് സ്കൂളിൽ അധ്യാപകാനായി പ്രവർത്തിക്കുന്നു.വിദ്യാർത്ഥികൾ ക്ലബ്ബുകളിൽ ചേരുകയും അവരുടെ സർവതോൻമുകമായ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യണം.
ജൂൺ19. വായനാ വാരാചരണം സംഘടിപ്പിച്ചു.

ഈ വർഷത്തെ വായനാവാരം വൈവിധ്യമാർന്ന പരിപാടികളോടടെ ആചരിച്ചു .പ്രശ്നോത്തരി, സാഹിത്യ ചർച്ച ,വായനാദിന പ്രതിജ്ഞ,ഒരുമിച്ചൊരുവായന ,വായനാദിന സന്ദേശം, കുട്ടികളും ടീച്ചറും ഒരുമിച്ച് വായന,പുസ്തക പ്രദർശനം, വായനാദിന പോസ്റ്ററുകൾ തുടങ്ങിയ കാര്യങ്ങൾ സംഘടിപ്പിച്ചു.

ജൂൺ.അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
സ്കൂളിലെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു . കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.എൻസിസി അധ്യാപകൻ ശ്രീ അർജുൻ തോമസ്സ് വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി .അസംപ്ഷൻ സ്കൂളിൽ നിന്നുള്ള 40 കുട്ടികൾ യോഗാദിന പരിപാടികളിൽ പങ്കെടുത്തു.
ജൂൺ 26.പഞ്ചസാരയുടെ അമിത ഉപയോഗം: ബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ ഷുഗർബോർഡ് സ്ഥാപിച്ചു.

സുൽത്താൻ ബത്തേരി: കുട്ടികൾക്കിടയിലെ പഞ്ചസാരയുടെ അമിത ഉപയോഗത്തിനെതിരെ ബോധവത്കരണ പദ്ധതിയുമായി ബത്തേരി ടൗൺ ലയൺസ് ക്ലബ്ബ് ,ജില്ലാ ഭരണകൂടവും ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും ലയൺസ് ഇന്റർനാഷണലിനൊപ്പം ചേർന്ന് ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ഷുഗർ ബോർഡ് ബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ സ്ഥാപിച്ചു. .ആധുനിക കാലഘട്ടത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിച്ചു വരുന്നതായി നമുക്ക് കാണാം. മിഠായികൾ പോലുള്ള മധുര പലഹാരങ്ങളിൽ അമിതമായി പഞ്ചസാരയുടെ അളവ് പുതിയ തലമുറയിൽ വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. സ്കൂളിൽ ബോർഡ് സ്ഥാപിക്കുന്നതോടൊപ്പം കൂടുതൽ ബോധവൽക്കരണ പരിപാടികളും ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഹെസ്മാസ്റ്റർ ശ്രീ ബിനു തോമസ് അറിയിച്ചു.അസംപ്ഷൻ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബത്തേരി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം നി ർവഹിച്ചു. ബത്തേരി ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് പി.ഐ.സാജൻ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ ബിനു തോമസ്, ല യൺസ് ക്ലബ് മുൻ പ്രസിഡന്റ് പ്രതീഷ് വർഗീസ്, ക്ലബ്ബ് ഭാരവാഹികളായ എ.ജെ. മാത്യു, എ.ജെ. ലിജോ, പി.പി. ബിനുരാജ്, അസംപഷൻ സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി എം.എസ്. ഷാജു തുടങ്ങി യവർ പ്രസംഗിച്ചു.കുട്ടികളോടൊപ്പം തന്നെ രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന് ശ്രമം നടത്തും .ഇതിനായി പിടിഎ പോലുള്ള സമിതികളിൽ പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
ജൂൺ 25. ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.

അസംപ്ഷൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.രാവിലെ 9 30 ന് പരീക്ഷ പ്രവേശന ആരംഭിച്ചു.ഈ വർഷം പ്രവേശനത്തിനായി യൂണിറ്റ് ലേക്കുള്ള140 ഓളം വിദ്യാർത്ഥികൾ അപേക്ഷ നൽകിയിരുന്നു.ആകെ 40 വിദ്യാർഥികളെയാണ് എൻട്രൻസ് പരീക്ഷയിലൂടെ അസംപ്ഷൻ ഹൈസ്കൂൾ യൂണിറ്റിലേക്കുള്ള അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്.പരീക്ഷ ഓൺലൈൻ ആയിട്ടാണ് സംഘടിപ്പിച്ചത്.പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക രജിസ്റ്റർ നമ്പർ നൽകിയാണ് പങ്കെടുപ്പിക്കുന്നത്.പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.പരീക്ഷയുടെ സുതാര്യത നിലനിർത്തുന്നതിനായി പ്രത്യേക പാസ്സ്‌വേർഡ് സെറ്റ് ചെയ്താണ് പരീക്ഷ സോഫ്റ്റ്‌വെയർ രാവിലെ തുറക്കുന്നത്.കൈറ്റ് പനമരത്ത് നിന്നുള്ള ഇൻസ്പെക്ഷൻ ടീം പരീക്ഷക്കിടയിൽ വിവിധ സ്കൂളുകളിൽ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.നേരത്തെ പരീക്ഷയുടെ മാതൃക മനസ്സിലാക്കുന്നതിനായി മോഡൽ പരീക്ഷ സംഘടിപ്പിച്ചിരുന്നു. അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകി.പരീക്ഷ കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ റിസൾട്ട് പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷയുടെ മാതൃകയിൽ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്താണ്പരീക്ഷ സംഘടിപ്പിച്ചത്.പരിശീലശേഷം ലിറ്റിൽ കൈറ്റ്സ് എക്സാം സൈറ്റിൽ എക്സ്പോർട്ട് ഫയലുകൾ അപ്‌ലോഡ് ചെയ്യുകയുമായായിരുന്നു .