എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/മറ്റ്ക്ലബ്ബുകൾ/2025-26
HINDI CLUB
വായന ദിനാചരണവുമായി ബന്ധപ്പെട്ട് ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ പുസ്തക ചലഞ്ച് നടന്നു. അധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ.മനുവിന്റെ സാന്നിധ്യത്തിൽ ലൈബ്രറി ചുമതലയുള്ള അധ്യാപികയായ ശ്രീമതി ടി. ധനലക്ഷ്മിക്ക് പുസ്തകങ്ങൾ കൈമാറി. ശ്രീമതി എസ്.ബിന്ദു, ശ്രീമതി എസ്.നിഷ, ശ്രീമതി രശ്മി.ആർ.വി, ശ്രീമതി ലക്ഷ്മി ചന്ദ്രൻ, ശ്രീ. എസ്.അഭിലാഷ് എന്നീ അധ്യാപകർ വായനദിനത്തിൽ പുസ്തക ചലഞ്ചിൽ പങ്കെടുത്തു. തുടർന്ന് ഹൈസ്കൂൾ വിഭാഗം ഗ്രന്ഥശാലയിൽ പുസ്തക ചർച്ച നടന്നു. വായനയുടെ മഹത്വം വിളംബരം ചെയ്യുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തിൽ നടന്നത്.
സ്കൂളിലെ ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനാദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു.

FORESTRY CLUB

ഫോറസ്ട്രി ക്ലബ് ഉദ്ഘാടനം

ഇളമ്പള്ളൂർ SNSMHSS ലെ ഫോറസ്ട്രി ക്ലബ്ബ് (24/06/2025) മാധ്യമ പ്രവർത്തകൻ ബി.എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ആർ.മനു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. World Rain Forest day Seminar ന് ജനീവ് SK ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ നേതൃത്യം നൽകി. ഫോറസ്ട്രി ക്ലബ് കൺവീനർ ജയലക്ഷമി ആർ, SRG കൺവീനർ പ്രവീൺ എസ്, സീനിയർ അസിസ്റ്റൻറ് ശോഭാ കുമാരി PL , തേജസ് എന്നിവർ സംസാരിച്ചു
വിമുക്തി ക്ലബ്

എസ് എൻ എസ് എം എച്ച്എസ്എസ് ഇളമ്പള്ളൂരിൽ, ലഹരിവിരുദ്ധദിനമായ 26/06/2025 വ്യാഴാഴ്ച വിപുലമായ പരിപാടികൾ നടന്നു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനോദ്ഘാടനവും ഇൻസ്പെക്ടർ ഓഫ് പോലീസ് ,കുണ്ടറ ശ്രീ. സച്ചിൻലാൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി. അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു സ്വാഗതം ആശംസിച്ചു. അധ്യാപക അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും മാധ്യമപ്രവർത്തകർക്കുമായി പോസ്റ്റർ പ്രദർശനം നടന്നു. വിമുക്തി ക്ലബ്ബ് കൺവീനർ ശ്രീ.എസ്. ശ്രീകാന്ത്, അധ്യാപിക ശ്രീമതി രാജലക്ഷ്മി എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികൾ പരിപാടികൾക്ക് നേതൃത്വം നൽകി.