കടന്നപ്പള്ളി യു പി സ്ക്കൂൾ
വിലാസം
കടന്നപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201713566




ചരിത്രം

      • പഴയ മലബാര്‍ ജില്ലയിലെ ചിറക്കല്‍ താലൂക്കില്‍'കനകപ്പള്ളി'എന്നപേരില്‍ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തില്‍ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാന്‍ങ്കോട് ദേശീയപാതയുടെയും ഇടയില്‍ നെല്‍വയലുകളാലും തെങ്ങിന്‍തോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂള്‍’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിന്‍റെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു.***
      • ഒരു ദേശത്തിന്‍റെ കലാ- കായിക-സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ കഴിഞ്ഞ എട്ടുദശകങ്ങളായി സക്രിയമായി ഇടപെടുന്ന ജനകീയ വിദ്യാഭ്യാസ സ്ഥാപനമാണ്‌കടന്നപ്പള്ളി യു.പി.സ്കൂള്‍.സവര്‍ണര്‍ക്കുമാത്രം വിദ്യ അഭ്യസിക്കുവാന്‍ സാധിച്ചിരുന്ന ഒരു കാലത്ത് എല്ലാവര്‍ക്കും വിദ്യ നല്‍കണമെന്ന ആവശ്യം മനസ്സിലാക്കുവാനും തിരിച്ചറിയുവാനും പഴയ തലമുറയില്‍ പെട്ട വിദ്യാഭ്യാസ തല്പരര്‍ക്ക്സാധിച്ചു എന്നതിന്‍റെ തെളിവാണ് ഈ സരസ്വതി ക്ഷേത്രത്തിന്‍റ ഉദയം. 1936 ല്‍ പ്രവര്‍ത്തനം ആരംഭിച്ച് 1939ല്‍ അംഗീ കാരം നേടുകയും 1957 ല്‍ യു.പി.സ്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും ചെയ്തതിന്‍റെ പിന്നിലുള്ള മുഖ്യ ചാലക ശക്തി ആദ്യ മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഇ.പി.കൃഷ്ണന്‍നമ്പ്യാരാണ് തുടര്‍ന്ന് മഹനീയ സേവനം അനുഷ്ഠിച്ച ഗുരുഭൂതരെല്ലാം നാടിന്‍റെ വിദ്യാഭ്യാസ പുരോഗതിയില്‍ അവരുടെതായ പങ്ക് നിര്‍വ്വഹിച്ചു.***
      • കലാ-കായിക-പഠന പാഠേൃതര രംഗങ്ങളില്‍ സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാന തലങ്ങളില്‍ ശ്രദ്ദേയമായ നേട്ടങ്ങള്‍ നേടിയ പ്രതിഭകളുടെ എണ്ണം അനേകമാണ്.പ്രഗത്ഭരായ അധ്യാപകരുടെ സേവനം,രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്‍റെയും ആത്മാര്‍ത്ഥമായ ഇടപെടല്‍ എന്നിവയിലൂടെ ഇന്നും കണ്ണൂര്‍ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുവാന്‍ കഴിയുന്നു.***
      • കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ ആണ് ഈ വിദ്യാലയംസ്ഥിതിചെയ്യുന്നതെങ്കിലും ചെറുതാഴംഗ്രാമപഞ്ചായത്ത്,പയ്യന്നൂര്‍ നഗരസഭ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നിന്നുംകുട്ടികള്‍ നമ്മുടെ വിദ്യാലയത്തില്‍ എത്തിച്ചേരാറുണ്ട്.ലോവര്‍ പ്രൈമറി വിഭാഗത്തില്‍ വിദ്യാലയത്തിന്‍റെ 2 കിലോമീറ്റര്‍ പരിധിക്കകത്ത് നിന്ന് മാത്രമാണ് കുട്ടികള്‍ എത്തിച്ചേരുന്നത്.എന്നാല്‍ അഞ്ചാം തരത്തിലേക്ക് വേങ്ങയില്‍ കാനായി .എല്‍.പി. സ്കൂള്‍,അറത്തില്‍.വി.എം.എല്‍.പി സ്കൂള്‍,വിളയാംങ്കോട് സെന്‍റ് മേരീസ്.എല്‍.പി സ്കൂള്‍,ചെറുവിച്ചേരി എല്‍.പി. സ്കൂള്‍,തെക്കേക്കര ഗവ. എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച കുട്ടികള്‍ കൂടിഎത്തിച്ചേരുന്നു.ആറാംതരത്തിലേക്ക് കടന്നപ്പള്ളി ഈസ്റ്റ്‌ എല്‍ .പി സ്കൂളില്‍ നിന്ന് അഞ്ചാതരം പൂര്‍ത്തിയാക്കിയ കുട്ടികളും എത്തിച്ചേരുന്നു.വിദ്യാലയത്തില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുട്ടികള്‍ക്കുംഅനുയോജ്യമായ രീതിയില്‍ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് വേണ്ടി ആത്മാര്‍ത്ഥ മായ ശ്രമം തുടരുകയാണ്.***

ഭൗതികസൗകര്യങ്ങള്‍

  • 1. വൃത്തിയുള്ള ക്ലാസ്സ്മുറികള്‍*
  • 2. നിറഞ്ഞ ലൈബ്രറി*
  • 3. സൗകര്യമുള്ള കമ്പ്യൂട്ടര്‍ലാബ്‌*
  • 4. വൃത്തിയുള്ള പാചകപ്പുര*
  • 5. വൃത്തിയുള്ള ടോയലെറ്റുകള്‍*
  • 6. ജലലഭ്യത*
  • 7. ഫാന്‍ സൗകര്യം(ക്ലാസ്സ്‌ മുറികളില്‍)*
  • 8.പതിനഞ്ച് ക്ലാസ്സ്‌ റൂമുകള്‍*
  • 9.വിശാലമായ ഓഫീസ് മുറി*
  • 10. സൗകര്യമുള്ള സ്റ്റാഫ്‌റൂം*

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • 1. വിദ്യാരംഗം കലാസാഹിത്യവേദി*
  • 2. പരിസ്ഥിതി ക്ലബ്‌*
  • 3. സയന്‍സ് ക്ലബ്*
  • 4. ഗണിത ക്ലബ്‌*
  • 5. ഇംഗ്ലീഷ് ക്ലബ്‌*
  • 6. സാമൂഹ്യ ശാസ്ത്രക്ലബ്‌*
  • 7. കുട്ടികളുടെ നാടകവേദി -ചില്‍ഡ്രന്‍സ് തീയറ്റര്‍*
  • 8. ബാലസഭ*
  • 9.ഫോക്ലോര്‍ക്ലബ്‌*
  • 10.ആരോഗ്യ ക്ലബ്‌*
  • 11.ഉര്‍ദു ക്ലബ്‌*

മാനേജ്‌മെന്റ്

    *സ്ഥാപകമാനേജര്‍ : ശ്രീ. ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍.*
    * തുടര്‍ന്ന്‍         :ശ്രീമതി .പി.ടി.പാര്‍വതിഅമ്മ.*
    *മാനേജര്‍         :ശ്രീ .പി.ടി.ഗോവിന്ദന്‍ നമ്പ്യാര്‍.*

മുന്‍സാരഥികള്‍

  • 1. പാച്ചമംഗലം നാരായണന്‍ നമ്പൂതിരി.*
  • 2. ഇ.പി.രാഘവന്‍ നമ്പ്യാര്‍.*
  • 3 .സി.സി.ശിവശങ്കരന്‍ നമ്പ്യാര്‍.*
  • 4. കെ.സി.നാരായണന്‍ നമ്പ്യാര്‍.*
  • 5. എ.ദാമോദരന്‍ നമ്പ്യാര്‍.*
  • 6. ഇ.എന്‍.പത്മനാഭന്‍.*
  • 7. ഇ.കെ.ബാലകൃഷ്ണന്‍.*

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==***under prossessing***

==വഴികാട്ടി== {{#multimaps: 12.097298, 75.281517 | width=800px | zoom=16 }}



                   * വിദ്യാലയത്തിലേക്ക് എത്തുന്നതിന്നുള്ള മാര്‍ഗ്ഗങ്ങള്‍ *
      *1. കണ്ണൂര്‍ പട്ടണത്തില്‍നിന്നും 38 കിലോമീറ്റര്‍ അകലെ കടന്നപ്പള്ളിയില്‍ സ്ഥിതിചെയ്യുന്നു.*
      *2. കണ്ണൂര്‍ - പയ്യന്നൂര്‍ ,NH-17ല്‍ പിലാത്തറ ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും,പിലാത്തറ-മാതമംഗലം റൂട്ടില്‍..മൂന്നു കിലോമീറ്റര്‍ മാത്രം അകലത്തില്‍.....*
      *3. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും,4 കിലോമീറ്റര്‍ മാത്രം അകലം...*