സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025

ഇടവപ്പാതി പെയ്തു തോർന്ന തെളിഞ്ഞ പകലിൽ,കളിചിരി മേളങ്ങൾക്ക് അവധി നൽകി ,അക്ഷര മധുരം നുകരാൻ ആനന്ദച്ചിറകേകി കുസൃതി വിടർന്ന കണ്ണുകളുമായി കുരുന്നുകൾ 2025- 26 അധ്യയന വർഷത്തേക്ക് കാലെടുത്തു വയ്ക്കുമ്പോൾ, വർണ്ണപ്പന്തൽ ഒരുക്കി അവരെ വരവേൽക്കാൻ സെൻമേരിസിന്റെ കളിമുറ്റവും ഒരുങ്ങി.
ജൂൺ രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട പ്രവേശനോത്സവം പ്രമുഖ പത്രപ്രവർത്തകനും ദൂരദർശൻ വാർത്ത അവതാരകനും എഴുത്തുകാരനുമായ ശ്രീ സി.ജെ.വലീദ് ചേങ്ങപ്പള്ളി സാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ ശ്രീ പുഷ്പദാസ് സാർ കവയത്രി ശ്രീമതി മായാ വാസുദേവ് എന്നിവർ ആശംസകൾ അറിയിച്ചു. കത്തിച്ച നിലവിളക്കിൽ നിന്നും വെളിച്ചം പകർന്ന് ക്ലാസ് അധ്യാപകർ നവാഗതരായ കുരുന്നുകളെ സ്വീകരിച്ചു.
12 30 നോട് കുട്ടികൾക്ക് ആവശ്യമായി നിർദ്ദേശങ്ങൾ നൽകി ക്ലാസുകൾ അവസാനിപ്പിച്ചു. ഉച്ചഭക്ഷണ വിതരണവും പാഠപുസ്തക വിതരണവും നടത്തി.എസ് ആർ ജി, സബ്ജക്ട് കൗൺസിൽ എന്നിവ കൂടുകയും അക്കാദമിക പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കുന്ന ഈ ഘട്ടത്തിൽ കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ അടിസ്ഥാനപ്പെടുത്തി 3/6/25 മുതൽ 13 /6 /20025 വരെ വിവിധ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.


ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും എന്ന വിഷയത്തെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസ് കായംകുളം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് അനസ് സാർ 3 /6/2025 സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് കുട്ടികൾക്ക് നൽകി.
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ അഞ്ചാം തീയതി കായംകുളം സിപിസിആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോക്ടർ ജോസഫ് രാജകുമാർ സാർ കുട്ടികൾക്ക് പരിസ്ഥിതി മലിനീകരണവും എന്ന് വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തി. തദവസരത്തിൽ ആയാപറമ്പ് ഗാന്ധിഭവന്റെ നേതൃത്വത്തിൽ 'അയൽ വീട്ടിൽ ഒരു മരം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കര രൂപതാ അധ്യക്ഷൻ Most Rev. Dr. ജോഷ്വാ മാർ ഇഗ്നാത്യോസ് പിതാവ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട്,ആയാപറമ്പ് ഗാന്ധിഭവൻ കോഡിനേറ്റർ ശ്രീ ഷമീർ എന്നിവർ സന്നിഹിതരായിരുന്നു. 35 ഓളം മാവ്, പ്ലാവിൻ തൈകൾ കുട്ടികൾക്ക് നൽകി. ജോസഫ് സാർ സ്കൂളിൽ ഒരു തെങ്ങിൻ തൈ നട്ടു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, മോണോ ആക്ട്, ഡാൻസ് എന്നീ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.