സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2025-26

ഇടവപ്പാതി പെയ്തു തോർന്ന തെളിഞ്ഞ പകലിൽ,കളിചിരി മേളങ്ങൾക്ക് അവധി നൽകി ,അക്ഷര മധുരം നുകരാൻ ആനന്ദച്ചിറകേകി കുസൃതി വിടർന്ന കണ്ണുകളുമായി കുരുന്നുകൾ 2025- 26 അധ്യയന വർഷത്തേക്ക് കാലെടുത്തു വയ്ക്കുമ്പോൾ, വർണ്ണപ്പന്തൽ ഒരുക്കി അവരെ വരവേൽക്കാൻ സെൻമേരിസിന്റെ കളിമുറ്റവും ഒരുങ്ങി.
ജൂൺ രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട പ്രവേശനോത്സവം പ്രമുഖ പത്രപ്രവർത്തകനും ദൂരദർശൻ വാർത്ത അവതാരകനും എഴുത്തുകാരനുമായ ശ്രീ സി.ജെ.വലീദ് ചേങ്ങപ്പള്ളി സാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ ശ്രീ പുഷ്പദാസ് സാർ കവയത്രി ശ്രീമതി മായാ വാസുദേവ് എന്നിവർ ആശംസകൾ അറിയിച്ചു. കത്തിച്ച നിലവിളക്കിൽ നിന്നും വെളിച്ചം പകർന്ന് ക്ലാസ് അധ്യാപകർ നവാഗതരായ കുരുന്നുകളെ സ്വീകരിച്ചു.
12 30 നോട് കുട്ടികൾക്ക് ആവശ്യമായി നിർദ്ദേശങ്ങൾ നൽകി ക്ലാസുകൾ അവസാനിപ്പിച്ചു. ഉച്ചഭക്ഷണ വിതരണവും പാഠപുസ്തക വിതരണവും നടത്തി.