ഉള്ളടക്കത്തിലേക്ക് പോവുക

നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്


MEHANDI FEST


2025-26 പ്രവേശനോത്സവം ആഘോഷമാക്കി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ

2.6.2025 തിങ്കളാഴ്ച ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവാഘോഷ ചടങ്ങിന് ആമുഖം അവതരിപ്പിച്ചത് സീനിയർ അധ്യാപകനായ പ്രകാശൻ മാഷാണ്. അനിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ജയ്സി ടീച്ചറാണ്. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തിയത് സ്കൂൾ MTA പ്രസിഡണ്ടായ ശ്രീമതി നിഖിലയാണ്. ചടങ്ങിന് ബി.ആർസി സ്പെഷ്യൽ എഡ്യൂക്കേറ്ററായ ജയ ടീച്ചർ, ഉസ്മാൻ മാഷ്, സുമ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ദിവ്യ ടീച്ചർ നന്ദി പറഞ്ഞു. ഔപചാരികമായ ചടങ്ങിനു ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ശ്രീജ ടീച്ചറും അധ്യാപികാ സംഘവും ചേർന്ന് സൂംബ ഡാൻസ് അവതരിപ്പിച്ചു.


June 5 പരിസ്ഥിതി ദിനം ആചരിച്ചു

പരിസ്ഥിതി ദിനാചരണവും എക്കോ- സീഡ് ക്ലബ്ബുകളുടെ ഉദ്ഘാടനവും

 കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് ഹരിത കർമ്മ സേനയിലെ അംഗങ്ങളായ ശ്രീമതി ഷീജ ശ്രീമതി ശ്രീദേവി എന്നിവരെ ആദരിക്കൽ, കഴിഞ്ഞവർഷത്തെ എക്കോ ക്ലബ് അംഗങ്ങളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം, പച്ചക്കറിത്തോട്ടനിർമ്മാണം, പൂന്തോട്ടനിർമ്മാണം, എക്കോ- സീഡ് ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നീ പരിപാടികൾ നടന്നു.  ഹെഡ്മാസ്റ്റർ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ  അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് കെ ടി എ മജീദ് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് അശ്വിൻ  പരിസ്ഥിതി ദിനസന്ദേശവും ദിയാ നാരായണൻ,അഞ്ജലി എന്നീ ടീമുകൾ അവതരിപ്പിച്ച പരിസ്ഥിതി ഗാനങ്ങളും ഉണ്ടായി. നവമി പ്രതിജ്ഞത ചൊല്ലി കൊടുത്തു. സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം വൃക്ഷത്തിന്റെ ശാഖകൾക്ക് കയ്യൊപ്പിന്റെ ഇലകൾ നൽകി കൊണ്ട് നിർവഹിച്ചു. കഴിഞ്ഞവർഷത്തെ എക്കോ ക്ലബ് അംഗങ്ങളായ ഹാഷിം, അമോഖ് എന്നിവർക്ക് പച്ചക്കറി തൈ നൽകി കൊണ്ടാണ് എക്കോ ക്ലബ് ഉദ്ഘാടനം ചെയ്തത്. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ജെയ്സി ടീച്ചർ  ആശംസകൾ അർപ്പിച്ച ചടങ്ങിന് ദിവ്യ ടീച്ചർ സ്വാഗതവും വാണി ടീച്ചർ നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി വിവിധ ക്ലബ്ബുകൾ നടത്തിയ പ്രവർത്തനങ്ങൾ

ART'S CLUB

വിജയോത്സവം
വിജയോത്സവം
വിജയോത്സവം

<gallery>