ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 23 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gv&hssvithura (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ദിനാചരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനാചരണം

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ സ്കൂൾ ഇക്കോ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷാജി സർ ചടങ്ങു ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷീജ ടീച്ചർ, പി.ടി.എ പ്രസിഡന്റ്, അധ്യാപകർ, വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ എന്നിവർ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. ദിനാചരണവുമായി ബന്ധപ്പെട്ടു നടത്തിയ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക പരിസ്ഥിതി ദിന സന്ദേശം ചൊല്ലിക്കൊടുത്തു. പരിസ്ഥിതിദിന ഗാനം എന്നിവ ഇതിൽ മുഖ്യ ആകർഷണങ്ങൾ ആയിരുന്നു. വൃക്ഷത്തൈകൾ പ്രധാനാദ്ധ്യാപിക ഷീജ ടീച്ചർ, പി.ടി.എ പ്രസിഡന്റിനു നൽകി. സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നട്ടു. വിവിധ  ഔഷധ സസ്യങ്ങൾ കുട്ടികൾ കൊണ്ടുവരികയും ഔഷധസസ്യോദ്യാനം നിർമിക്കുകയും ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും അവ കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് സംഘടപ്പിച്ചു. ആമിന, ദേവഗായത്രി, നിവേദ്യ എന്നീ വിദ്യാർത്ഥിനികൾ യഥാകൃമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.