ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
2025 26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ഗവ എൽപിഎസ് ഇളമ്പയിൽ നടന്നു.ആദ്യമായിനാലാം ക്ലാസിലെ കുട്ടികൾ ഒന്നാം ക്ലാസിലെ നവാഗതരായ കുട്ടികളെ സമ്മാനപ്പൊതി നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വീകരിച്ചു.കുട്ടികൾക്ക് അക്ഷര തൊപ്പി നൽകി പ്രത്യേക സീറ്റുകളിൽ ഇരുത്തി.കൃത്യം 9 മണിക്ക് തന്നെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .വിഷ്ണു രവീന്ദ്രൻ അവർകളാണ് ഉദ്ഘാടനം നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ P C,വാർഡ് മെമ്പർ ബിന്ദു ,മുതലായവർ സന്നിഹിതരായിരുന്നു.ശ്രീമതി ഗീതാരംഗപ്രഭാത് മുഖ്യാതിഥി ആയിരുന്നു.പായസ വിതരണവും മിഠായി വിതരണവും നടത്തി.ലയൺസ് ക്ലബ്ബ്,
ഡിവൈൻ കർമ്മ മുതലായ ചാരിറ്റബിൾ ട്രസ്റ്റുകൾ സ്കൂളിലെ നിർധനനായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.