ഇത്തിത്താനം HSS സ്കൂൾ പ്രവേശനോത്സവം ജൂൺ 4 -ാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് PTA പ്രസിഡന്റ് ശ്രീ. വിജോജ് കെ വിജയന്റെ അദ്ധ്യക്ഷതയിൽ നടന്നു. H.M. അശ്വതി ടീച്ചർ സ്വാഗതവും, പ്രിൻസിപ്പൽ ശ്രീ. വി. ജെ. വിജയകുമാർ സാർ ആശംസയും, അദ്ധ്യാപക പ്രതിനിധിയായ ശ്രീ ബിനു സോമൻ കൃതജ്‌ഞതയും നിർവ്വഹിച്ച യോഗം ,നമ്മുടെ പൂർവ്വ വിദ്യാർത്ഥിനികൾ Dr. അപർണ്ണ എം നായരും, Adv. അമൃത പി. രാജുവും , 8-ാം ക്ലാസ്സിൽ പുതുതായെത്തിയ ഭിന്നശേഷി വിദ്യാർത്ഥി അദ്വൈത് പ്രതീഷും ചേർന്ന് ഉദ്ഘാടനം ചെയ്തു.