സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം

2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം റവ.ഫാദർ ജിതിൻ പാലക്കപറമ്പിൽ ഉദ്ഘാടനം നടത്തി. സ്കൂൾ കൊയറിന്റെ അതിമനോഹരമായ പ്രവേശനോത്സവ ഗാനത്തോടു കൂടി പരിപാടികൾ ആരംഭിച്ചു. പ്രധാനാധ്യാപിക ശ്രീമതി. മിനി പി.എ സ്വാഗതം ആശംസിച്ചു. ശ്രീമതി കലിസ്റ്റാ പ്രകാശൻ, റിട്ടേർഡ് പ്രിൻസിപാൾ ആന്റണി സർ ആശംസകൾ അറിയിച്ചു.



പരിസ്ഥിതി ദിനo
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ എല്ലാ പരിപാടികളിലും സജീവമായി എല്ലാ കുട്ടികളും പങ്കെടുത്തു.

2025-26 അധ്യായ വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 13/06/2025 വെള്ളിയാഴ്ച നടത്തി. ലാപ്ടോപ്പിൽ പ്രത്യേകം സജ്‌ജീകരിച്ച സോഫ്റ്റ് വയർ ഉപയോഗിച്ചായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. എല്ലാ കുട്ടികളും വേട്ട് രേഖപ്പെടുത്തുകയും ഏറ്റവും കൂടുൽ വേട്ട് ലഭിച്ച ആഷ്ഫിൻ കെ. സ്കൂൾ ഹെഡ് ബോയ് ആയും, സിബിയ ഷെൽജൻ സ്കൂൾ ഹെഡ് ഗേൾ ആയും തിരഞ്ഞെടുത്തു.