ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്

സ്കൂളിലെ സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം 5.6.2021 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തി. ഹെഡ്മിസ്ട്രസ് സനിത ഇ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷതൈ നടൽ,പ്രസംഗമത്സരം,ചിത്രരചനാമത്സരം,പോസ്റ്റർ രചനാ മത്സരം എന്നിവ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജൂൺ 28 ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെർഫെക്ട് നമ്പർ ഡേ ദിനത്തിൽ ഗണിത ക്വിസ് നടത്തി.ജൂലൈ 22 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, ചന്ദ്രനുമായുള്ള സംഭാഷണം എന്നിവ നടത്തി പകുതിയിലധികം കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 22 പൈ അപ്രോക്സിമേഷൻ ഡേ ആഘോഷം നടത്തി.ജൂൺ ജൂലൈ അവസാനവാരം പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ലഘു പരീക്ഷണങ്ങളുടെ അവതരണവും പുതിയ ആശയങ്ങളുടെ അവതരണവും നടത്തുന്നതിലൂടെ കുട്ടികളുടെ മാനസിക സംഘർഷം ഒഴിവാക്കുവാനും വീട്ടിൽ നിന്നും ഒരു മാറ്റം വരുത്തുവാനും സാധിച്ചു.