ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവം 2 .6. 2025 തിങ്കളാഴ്ച ജി. യു.പി.എസ് . ചെമ്മ നാട് വെസ്റ്റ് സമുചിത മായി ആഘോഷിച്ചു. കയ്യിൽ ബലൂണും തലയിൽ പ്രവേശനോത്സവം എന്നെഴുതിയ തൊപ്പിയും അണിയിച്ചാണ് അധ്യാപകർ കുരുന്നുകളെ വരവേറ്റത് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുരം നൽകി ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ അമീർ ബി പാലോത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ മെഹറൂഫ് എം കെ അധ്യക്ഷത വഹിച്ചു സ്വാഗതം പറഞ്ഞു പ്രസിഡൻറ് ശ്രീമതി ഷ രീഫ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശ്രീ മുജീബ് മാസ്റ്റർ, മുനീർ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

ഔഷധപച്ച

     ചെമ്മനാട് വെസ്റ്റ് ജി യു പി സ്കൂളിൽ ഔഷധപച്ച ഔഷധതോട്ട നിർമ്മാണം ആരംഭിച്ചു. പരിസ്ഥിതിനത്തിന്റെ ഭാഗമായി ചെമ്മനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു സഹകരണ ബാങ്ക് സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബെന്നി മാഷ് സീറോ പ്ലാസ്റ്റിക് മേഖലയായി ചെമ്മനാട് വെസ്റ്റ് സ്കൂളും പരിസരവും മാറണം എന്ന സന്ദേശം നൽകി.സീനിയർ അസിസ്റ്റന്റ് ഷെരീഫ ടീച്ചർ അധ്യാപകകോർഡിനേറ്റർമാർ പരിപാടിക്ക് നേതൃത്വം നൽകി.

ചെമ്മനാട് വെസ്റ്റിൽ ഭാഷോത്സവം ആരംഭിച്ചു.

ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്കൂളിൽ ഭാഷാ ക്ലബുകളുടെ ഉദ്ഘാടനവും വായന പക്ഷാചരണവും ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് വി. ശ്രീനിവാസ് സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഭാഷാ ക്ലബ്ബുകളുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കോർത്തിണക്കി ഭാഷോത്സവ പരിപാടിയും ആരംഭിച്ചു. പി.ടി.എ. പ്രസിഡൻ്റ് എം.കെ. മഹ്റൂഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ടി.ബെന്നി സ്വാഗതവും എസ്.ആർ.ജി. കൺവീനർ എം.കെ. സൗമ്യ നന്ദിയും പറഞ്ഞു. എസ്.എം.സി. ചെയർമാൻ പി.താരിഖ്, പി.ടി.എ. വൈസ് പ്രസിഡൻ്റ് നാസർ കുരിക്കൽ, കെ. ജെസീന, എം. മുജീബ് റഹ്മാൻ, പി.കെ. ഷബീബ, കെ.പി. സ്മിലു തുടങ്ങിയവർ നേതൃത്വം നൽകി.
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രമാണം:11453-greeshmolsavam-2025.jpg