ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THURAVOOR PANCHAYATH LPS (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി
വിലാസം
പുത്തനചന്ത
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017THURAVOOR PANCHAYATH LPS





പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എല്‍ പി സ്കൂളാണ് കോനാട്ടുശേരി ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍.എന്‍ എച്ച്‌ 47 ല്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തായി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. അഴീക്കല്‍,വെട്ടക്കല്‍, കണ്ടകര്‍ണക്ഷേത്രം, ആറാട്ടുവഴി, കടക്കരപ്പള്ളി, ആരാശുപുരം,തങ്കി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠനത്തിനായി എത്തുന്നത്‌.

ചരിത്രം

ഈഴവര്‍ക്കും മറ്റു പിന്നോക്ക സമുദായക്കാര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയില്‍ 1901ല്‍ ഈ സ്കൂള്‍ ആരംഭിച്ചത്‌.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നല്‍കിയത്.ആദ്യകാലത്ത് വെട്ടുകല്ല്‌ കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ്‌ ആയിരുന്നു.പിന്നീട് ഇത് ഗവണ്‍മെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956 പഞ്ചായത്ത് സമിതി മുന്‍കൈ എടുത്ത്പ്രധാന കെട്ടിടം നിര്‍മിച്ചു.ഹരിജന്‍ വെല്‍-ഫയര്‍ സ്കൂള്‍ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ബഹുമാനപ്പെട്ട എംഎല്‍എ ശ്രീ തിലോത്തമന്‍ അവറകളുടെ എംഎല്‍എ ഫണ്ടില്‍ നിന്നും (2015-2016) അനുവദിച്ച സ്കൂള്‍ ബസ്‌. പ്രീ പ്രൈമറി ക്ലാസ്സുകള്‍ ഉള്‍പ്പടെ 309 കുട്ടികള്‍, 7 ടോയലെറ്റ്, 2 യുണിറ്റ്‌ യുറിനല്‍സ്,മഴവെള്ള സംഭരണി,3 Computers എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാന്‍,ടൈലുകള്‍ പാകിയ ക്ലാസ്സ്‌ മുറികള്‍,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സംസ്ഥാന ദേശിയ അധ്യാപക അവാര്‍ഡ്‌ ജേതാവായ ശ്രീമതി വിജയമ്മ
  2. ശ്രീ സ്വാമിക്കുഞ്ഞ്
  3. ശ്രീ വിശ്വംഭരന്‍
  4. ശ്രീമതി മേരിക്കുട്ടി
  5. ശ്രീ അല്ലായി
  6. ശ്രീമതി ആനന്ദവല്ലി

നേട്ടങ്ങള്‍

തുടര്‍ച്ചയായ രണ്ടുവര്‍ഷം(2015-2016,2016-2017) തുറവൂര്‍ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും ഒന്നാംസ്ഥാനം.ശാസ്ത്ര ഗണിത ശാസ്ത്രപ്രവര്‍ത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങള്‍.ഗാന്ധിദര്‍ശന്‍ പരിപാടികളില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും രണ്ടാംസ്ഥാനം.പഞ്ചായത്ത്‌തല മെട്രിക് മേളയില്‍ ഒന്നാംസ്ഥാനം.സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസത്തിലൊരിക്കല്‍ സൗജന്യവൈദ്യപരിശോധനയും ഹോമിയോ മരുന്നുവിതരണവും.ജൈവ പച്ചക്കറികൃഷി,ആകര്‍ഷകമായ പൂന്തോട്ടം,സ്കൌട്ട് & ബുള്‍ബുള്‍ ദേശീയ പുരസ്കാരങ്ങള്‍, വിവിധതരം ക്ലബുകള്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ കെ ആര്‍ ചിത്രാധരന്‍ ( കളക്ടര്‍ Rtd )
  2. ശ്രീ എന്‍ എസ് പ്രസാദ്‌ ( ലീഗല്‍ മെട്രോളജി കമ്മീഷണര്‍)
  3. ശ്രീ സാദത്ത്‌ (ഡോക്ടര്‍)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}