കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി
കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി | |
---|---|
വിലാസം | |
കുമ്പളപ്ഫള്ളി കാസറഗോഡ്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ്‍ |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 12028 |
നീലേശ്വരം നഗരത്തിൽ നിന്നും ഇരുപത് കിലോമീറ്റർ കിഴക്ക് മാറി കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കരിമ്പിൽ ഹൈസ്‌കൂൾ .
ചരിത്രം
1964 ൽ ശ്രീ കരിമ്പിൽ കുഞ്ഞമ്പു അവർകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ചായ്യോത്ത്,പരപ്പ,വെള്ളരിക്കുണ്ട്,വരക്കാട് ഭാഗത്തെ ആദ്യ സ്ക്കൂളാണ് കരിമ്പിൽ ഹൈസ്‌കൂൾ.
ഭൗതികസൗകര്യങ്ങള്‍
പതിനാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൈതൃക രീതിയിൽ പണികഴിപ്പിച്ച പരിസ്ഥിതി സൗഹാർദപരമായ ഒരു കെട്ടിടമാണ് സ്‌കൂളിന്റേത്. 12 ക്ലസ്സ്മുറികൾ,നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്, ലൈബ്രറി,എന്നിവയും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ് യുണിറ്റ്.
- സ്റ്റുഡൻറ് പാർലമെന്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബുകൾ
= മാനേജ്മെന്റ്
സാഹിത്യ ശിരോമണി ശ്രീ കരിമ്പിൽ കുഞ്ഞമ്പു അവർകളുടെ മകൾ ശ്രീമതി കെ സുശീല അവർകൾ ആണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനം വഹിക്കുന്നത്.
മുന്‍ സാരഥികള്‍
സ്‌കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ ടി പി കണ്ണൻ ആയിരുന്നു.പിന്നീട് ശ്രീ ഡി തൊമ്മൻ . ശ്രീമതി മേരിയമ്മ സിറിയക് .ശ്രീ കെ ചന്ദ്രൻ , ശ്രീമതി ടി വി ഉഷ , ശ്രീമതി മറിയക്കുട്ടി ആന്റണി എന്നിവർ വളരെ വിജയകരമായി സ്‌കൂളിനെ നയിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.