ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |

പ്രവേശനോത്സവം 2025 -2026
2025- 2026 അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം 2-6 -2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രവേശനോത്സവം PTA പ്രസിഡൻ്റ് ശ്രീ ജിതേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ലിജി ടീച്ചർ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്കൂൾ HM ശ്രീ ഹരീഷ് കുമാർ NK സ്വാഗതം പറഞ്ഞു. SMC ചെയർമാർ ശ്രീ ജോസ് മേട്ടയിൽ ആശംസ അറിയിച്ചു . തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.
ലഹരി വിമുക്ത ക്യാമ്പസ് -ബോധവത്ക്കരണ ക്ലാസ് 2025 -2026
ജിവിഎച്ച്എസ്എസ് കരിങ്കുറ്റിയിൽ സ്കൂൾ ടീൻസ് ക്ലബ്ബിലെ അംഗങ്ങൾക്കും മറ്റു എല്ലാ
വിദ്യാർഥികൾക്കുമായി ജൂൺ മൂന്നിന് ലഹരി
വിമുക്ത ക്യാമ്പസും ശരീരവും എന്ന
വിഷയത്തിൽ ബയോളജി കൈകാര്യം
ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ
ഒരു ക്ലാസ് സംഘടിപ്പിച്ചു .രണ്ടു മാസക്കാലം
മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളിൽ
എത്തിച്ചേർന്ന വിദ്യാർത്ഥികൾക്ക് "ലഹരി
ഇല്ലാത്ത ജീവിതം .ജീവിതമാണ് ലഹരി" എന്ന സന്ദേശം നൽകാൻ ക്ലാസിനു
കഴിഞ്ഞു .വളരെ ഭംഗിയായി ബിജു/ അജ്മൽ സാർ ക്ലാസുകൾ കൈകാര്യം ചെയ്‌തു .
ഗ്രാമീണ അന്തരീക്ഷത്തിൽ ജീവിക്കുന്ന തികച്ചും സാധാരണക്കാരായ കുട്ടികളുടെ
ജീവിത സാഹചര്യത്തിൽ ലഹരി ഉപയോഗം ഒട്ടും ഇല്ലാതാക്കുന്ന തരത്തിൽ
വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ ക്ലാസിലൂടെ സാധിച്ചു .കൂടാതെ ക്ലാസിനു
ശേഷം സ്കൂൾ ടീൻസ് ക്ലബ് മെമ്പേഴ്സ് അവതരിപ്പിച്ച സ്കിറ്റ് വളരെയധികം ശ്രദ്ധ
ആകർഷിച്ചു ,തുടർന്നുള്ള ദിവസങ്ങളിലും ഇത്തരം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
സംഘടിപ്പിക്കുമെന്നും ലഹരി വിമുക്ത ജീവിതത്തിനുവേണ്ടി കൈകോർക്കുമെന്നും
ക്ലബ് അംഗങ്ങൾ പ്രതിജ്ഞ ചെയ്തു മദ്യം, മയക്കുമരുന്ന്, പുകയില ഇവയൊന്നും
ശീലമാക്കുകയില്ലെന്നും അത് ഉപയോഗിക്കുന്നവരെ തടയാൻ മുൻകൈ
എടുക്കുമെന്നും ക്ലബ് അംഗങ്ങൾ ഉറപ്പു നൽകി.