പ്രവേശനോത്സവം 2025 - 26

രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, വടവുകോട് 2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ മാസം രണ്ടാം തീയതി കോട്ടയം TIES Environmental History വിഭാഗം മേധാവി Dr. സെബാസ്റ്റ്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് അധ്യക്ഷത വഹിച്ച ചടങ്ങിൽ 2024 - 25 അധ്യായന വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. ജൂബിൾ ജോർജ് വിതരണം ചെയ്യുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി ഷേബ എം തങ്കച്ചൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജ്മെൻറ് കോർഡിനേറ്റർ Rev.Fr.ജിത്തു മാത്യു അനുഗ്രഹ പ്രഭാഷണം നടത്തുകയും പ്രിൻസിപ്പൽ ശ്രീ അലക്സ് തോമസ്  ആശംസകൾ അർപ്പിക്കുകയും ചെയ്തു.

 

LK Main Home LK Portal LK Help

Home2024-272025-282026-29
  ഫ്രീഡം ഫെസ്റ്റ്   ഡിജിറ്റൽ മാഗസിൻ   LK Alumni   2018-20   2019-21   2020-23   2021-24   2022-25   2023-26