ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 15 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JOTHI (സംവാദം | സംഭാവനകൾ) ('<gallery mode="packed"> file:12057-Picture1.jpeg|Avandhika M </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

പ്രവേശനോത്സവംb2025-26

2025 26 വർഷത്തെ ജിഎച്ച്എസ്എസ് അട്ടേങ്ങാനം സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമായി ജൂൺ രണ്ടാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. 10 മണിക്ക് ആരംഭിച്ച ഉദ്ഘാടനം യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഗംഗാധരൻ മാസ്റ്റർ സ്വാഗതം അറിയിച്ചു.  അധ്യക്ഷസ്ഥാനം സ്കൂളിൻറെ പിടിഎ പ്രസിഡൻറ് ശ്രീ പി ഗോപി വഹിച്ചു. പ്രവേശഹോത്സവ ഉദ്ഘാടന കർമം ശ്രീ ഷിനോജ് ചാക്കോ (ജില്ലാ പഞ്ചായത്ത് മെമ്പർ ) നിർവഹിച്ചു. മുഖ്യാതിഥി ശ്യാമള  (മുൻ പ്രിൻസിപ്പൽ ) ചടങ്ങിന് മാറ്റ് നൽകി  ശ്രീ ചന്ദ്രൻ (എസ് എം സി ചെയർമാൻ) ശ്രീമതി മിനി (എം പി ടി എ പ്രസിഡൻറ്) ശ്രീ വി ഉണ്ണികൃഷ്ണൻ( പിടിഎ മെമ്പർ) സി മോഹനൻ (പ്രതീക്ഷ യുഎഇ കമ്മിറ്റി) ഉണ്ണികൃഷ്ണൻ (ചെയർമാൻ വികസന സമിതി) ശ്രീമതി മെറീന ആൻറണി (സീനിയർ അസിസ്റ്റൻറ്) എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.സ്കൂൾ  പി റ്റി എ യുടെ വക എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. പ്രതീക്ഷ യു എ ഇ ക്ലബ്‌ സ്പോൺസർ ചെയ്ത  പായസ വിതരണവും നടന്നു.  ശ്രീമതി ബിജിലി (ഹെഡ്മിസ്ട്രസ് ജിഎച്ച്എസ്എസ് ആയിരുന്നു) നന്ദി പ്രഭാഷണത്തോടെ ഉൽഘാടന ചടങ്ങ് അവസാനിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം