SSLC 2000 Batch വക ലൈബ്രറിക്ക് ഫണ്ട്

SSLC 2000 Batch ലൈബ്രറി ഫണ്ട്

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷന് വേണ്ടി SSLC 2000 ബാച്ചിലെ വിദ്യാർത്ഥികൾ ഒരു ലക്ഷം രൂപ നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ 2000 ബാച്ചിന് വേണ്ടി നൗഷാദ്, അബ്ബാസ്, സയീദ, ആയിഷ, സാജിദ എന്നിവർ ഫണ്ട് ലൈബ്രേറിയൻ അസ്‌ലം കളത്തിലിന് കൈമാറി. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ, വാർഡ് മെമ്പർ ടി കെ ഖാലിദ്, മാനേജർ പ്രൊഫ: പി മമ്മു,  പ്രിൻസിപ്പൽ പിടി അബ്ദു റഹിമാൻ, ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ, ആർ പി ഹസൻ  തുടങ്ങിയവർ സംബന്ധിച്ചു.