സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം

2025-26 അധ്യയനവ‌‌ർഷത്തിൽ സെന്റ് ജോസഫ് സി. ജി. എച്. എസ്. കരുവന്നൂ‌‌‌ർ സ്‌കൂളിലെ പ്രവേശനോൽസവം ജ‌ൂൺ രണ്ടാം തിയ്യതി രാവിലെ പത്ത് മണിയോടെ ആരംഭിച്ചു, വിശിഷ്ട അതിഥികളായി എത്തിച്ചേ‌‌‌‌‌ർന്ന വാ‌ർഡ് കൗൺസിലർ ശ്രീമതി. രാജി കൃഷ്ണകുമാർ, കോൺവെന്റ് ചാപ്ലൈൻ റവ. ഫാദർ ഡേവിസ് അമ്പൂക്കൻ, കോൺവെന്റ് സുപ്പീരിയ‌ർ റവ. സി. റീമ റോസ്, പി.ടി.എ.പ്രസിഡന്റ് ശ്രീ. ലിജോ വല്ലച്ചിറക്കാരൻ, എം.പി.ടി.എ. മെമ്പേഴ്സ്, സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സി. സെൽമി സൂസോ എന്നിവരെ സ്റ്റേജിലേക്ക് ആരവങ്ങളോടുക‌ൂടി സ്വീകരിച്ചാനയിച്ചു. അലങ്കാരാവൃതമായ വിദ്യാലയ അന്തരീക്ഷത്തിലേക്ക് അറിവിന്റെ അക്ഷരം പകർന്നെടുക്കുവാൻ ആദ്യമായി വന്നെത്തിയ എല്ലാ കൊച്ചുമക്കളെയും പൂച്ചെണ്ടുകളും ആകർഷകമായ സമ്മാനങ്ങളും നൽകി ഹാർദ്ദവമായ് വരവേറ്റ‌ു.

പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ബഹു. ഹെഡ്മിസ്ട്രസ് റവ. സി. സെൽമി സൂസോ ഏവർക്കും സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. രാജി കൃഷ്ണകുമാർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. റവ.ഫാദർ ഡേവിസ് അമ്പൂക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ. ലിജോ വല്ലച്ചിറക്കാരൻ, മദർ സുപ്പീരിയർ, ശ്രീമതി റെജീന സെബാസ്റ്റ്യൻ ടീച്ചർ എന്നിവർ നവാഗതരായ വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവഗാനത്തിന്റെ നൃത്താവിഷ്ക്കാരം ഉൾപ്പെടെ വിവിധ പരിപാടികളോടെ യോഗം ആകർഷകമാക്കി. ശ്രീമതി. ശീതൾ വിൻസെന്റ് ടീച്ചറുടെ നന്ദിയോടെ യോഗം സമാപിച്ചു.

https://www.youtube.com/shorts/9DnPYtUNE78

പരിസ്ഥിതി ദിനാഘോഷം 2025

കരുവന്നൂർ സെന്റ്. ജോസഫ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വനം വന്യജീവി ഫോട്ടോ പ്രദർശനം നടത്തി. പ്രദർശനം ഉൽഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ സെൽമി നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ നിഖിൽ കൃഷ്ണ സംസാരിച്ചു. വൈൽഡ് ലൈഫ്ഫോട്ടോഗ്രാഫർമാരായ ജിതിൻ ദേവ് , നിഖിൽകൃഷ്ണ, ജിഷ്ണുദേവ്, സാനി,സുദർശന, സാം ദേവ് , മാസ്റ്റർ ഗൗതം എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പകർത്തിയ ചിത്രങ്ങൾ കുട്ടികളിൽ കൗതുകം ഉണർത്തി

https://www.youtube.com/watch?v=M-X2HO03tZg