പ്രവേശനോൽസവം 2025

സ്വാഗതം
അദ്ധ്യക്ഷൻ
ഉദ്ഘാടനം
സമ്മാനദാനം
ആശംസ
നന്ദി

നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ പ്രേവേശനോത്സവം 2025 സംഘടിപ്പിച്ചു. നെല്ലിപ്പൊയിൽ ഹൈസ്കൂൾ പ്രേവേശനോത്സവം മുൻ PTA പ്രസിഡന്റ് ശ്രീ.വിൽ‌സൺ തറപ്പേൽ ഉദ്ഘാടനം ചെയ്തു. മാനേജർ Fr.ജോർജ് കറുകമാലിയിൽ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി.ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. നെല്ലിപ്പൊയിൽ വാർഡ് മെമ്പർ ശ്രീമതി.സൂസൻ വർഗീസ് കേഴപ്ലാക്കൽ,കോടഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ ശ്രീ.ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എട്ടാം ക്ലാസ്സിലെ നവാഗതകർക്ക് വെൽക്കം കാർഡും പേനയും മധുരവും നൽകികൊണ്ട് അവരെ സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി Sis.അന്നമ്മ നന്ദി അർപ്പിച്ചു സംസാരിച്ചു. പ്രേവേശനോത്സവ ചടങ്ങുകൾക്കു ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി.


ലഹരി വിമുക്ത കേരളം 2025

 
ആശംസ
 
ആദ്ധ്യക്ഷൻ
 
ഉദ്ഘാടനം
 
പ്രതിജ്ഞ
 
ആശംസ
 
ആദരവ്
 
നന്ദി

ലഹരി വിമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിലിൽ ജൂൺ 4 - 2025 ന് ഷോർട്ട് ഫിലിം ഷോ നടത്തി.

പ്രധാനാദ്ധ്യാപിക ശ്രീമതി.ഷില്ലി സെബാസ്റ്റ്യൻ , വാർഡ് മെമ്പർ ശ്രീമതി.സൂസൻ വർഗീസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ജമീല എന്നിവരുടെ സാന്നിദ്ധ്യത്തിൽ അലക്സ് ചെമ്പകശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു.

'അഖിലന്റെ സൂത്രവാക്യം' എന്ന ഷോർട്ട് ഫിലിമാണ് വിദ്യാർത്ഥിക്കായി കാണിച്ചത്. ലഹരിക്കെതിരായി ചിന്തിക്കാനും പ്രവർത്തിക്കാനും ഈ ഷോർട്ട് ഫിലിം പ്രേരിപ്പിക്കുന്നു. ഈ ഫിലിം ഡയറക്ടർ ആയ ശ്രീ.സുധി എന്നിവരെ അനുമോദിക്കുകയും ചെയ്തു. Sis. അന്നമ്മയുടെ നന്ദി പ്രസംഗത്തോടെ ഈ പരിപാടി സമാപിച്ചു.

[