പ്രവേശനോത്സവം 2025

 
പ്രവേശനോത്സവം 1
 
പ്രവേശനോത്സവം2
 
പ്രവേശനോത്സവം 3

പാറത്തോട് ഗ്രേസി മെമ്മോറിയൽ  ഹൈസ്കൂളിലെ പ്രവേശനോത്സവം 2025 ജൂൺ മാസം രണ്ടാം തീയതി പത്ത് മണിക്ക് സ്കൂൾ ഹാളിൽ ആഘോഷപൂർവ്വം നടത്തപ്പെട്ടു. സംസ്ഥാന തലത്തിലുള്ള  പ്രവേശനോത്സവ ഉദ്ഘാടനത്തിന്റെ തൽസമയപ്രക്ഷേപണവും അതിനുശേഷം സ്കൂളിലെ മികവാർന്ന പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനവും  നടത്തി.തുടർന്ന്,  യോഗത്തിൽ ആദരണീയയായ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ പി.ജി. സ്വാഗതം ആശംസിച്ചു. ബഹുമാന്യനായ പി ടി എ പ്രസിഡണ്ട് ശ്രീ  ദിലീപ് ടി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. കെ. ശശി സുകുമാർ ഉദ്ഘാടനം നിർവഹിച്ചു. മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ശ്രീ ഷൈൻ കുമാർ, കമ്മറ്റി മെമ്പർമാരായ ശ്രീ മോഹനൻ ചൂരുവേലിൽ, ശ്രീ.മോബിൻ മോഹനൻ,വാർഡ് മെമ്പറുംപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശ്രീമതി സോഫി ജോസഫ്, ശ്രീ സരസ്വതി തീർഥ പാദ സ്വാമികൾ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു സദാശിവൻ,അധ്യാപക പ്രതിനിധി ശ്രീ ടോമി ജേക്കബ് എന്നിവർ വേദിയിൽ സംസാരിക്കുകയുണ്ടായി.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിവിധ ക്ലാസുകളിലേക്ക് 80 ഓളം കുട്ടികൾ പുതിയതായി വന്നുചേർന്നു. അക്ഷരദീപം തെളിയിച്ച്, മധുരവും പുത്തൻ പുസ്തകവും നൽകിക്കൊണ്ട് കുട്ടികളെ അധ്യാപകർ ക്ലാസുകളിലേക്ക് ആനയിച്ചു.

 
WORLD ENVIRONMENTDAY
 
WORLD ENVIRONMENT DAY

പരിസ്ഥിതി ദിനാചരണം