ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 9 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('== 2025-26 വർഷത്തെ പ്രവർത്തനങ്ങൾ == == പ്രവേശനോത്സവം ജൂൺ 2 2025 == '''ഗംഭീരമാക്കി പ്രവേശനോത്സവം''' ചിനക്കൽ: ജി എച്ച് എസ് കുറുകയിൽ 2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം അതിഗംഭീര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025-26 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം ജൂൺ 2 2025

ഗംഭീരമാക്കി പ്രവേശനോത്സവം

ചിനക്കൽ: ജി എച്ച് എസ് കുറുകയിൽ 2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടത്തി . എസ് എം സി ചെയർമാൻ ശ്രീ അബ്ദുറഹ്മാൻ കല്ലൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡൻറ് വേലായുധൻ സി, പിടിഎ അംഗങ്ങളായ ബഷീർ, ജലീൽ, മൊയ്തീൻ സിടി, മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സൗദാബി ടിവി, സീനിയർ അസിസ്റ്റൻറ് ശ്രീമതി സവിത കെ കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷറഫുദ്ദീൻ എന്നിവർ ആശംസകൾ അറിയിച്ചു . എല്ലാവരും കുരുന്നുകൾക്ക് നന്മകൾ നേർന്നു.

മധുരം നൽകിയാണ് കുട്ടികളെ വരവേറ്റത്. വേദിയിൽ എൽപി, യുപി വിദ്യാർത്ഥികൾ ഒരുക്കിയ കലാപ്രകടനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി. നവാഗതർക്ക് തൊപ്പി, മറ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു . ശ്രദ്ധേയരായ ഗായകർ പ്രജീഷ് കടലുണ്ടി , അജി മുചുകുന്ന് നയിക്കുന്ന ഗാന വിരുന്ന് ആയിരുന്നു പ്രവേശനോത്സവത്തിന്റെ ശ്രദ്ധേയമായ ഇനം. നാടൻപാട്ടുകളും പുതിയ ന്യൂജനറേഷൻ പാട്ടുകൾ അടക്കം പാടി കുട്ടികൾക്ക് ഉത്സവാവേശം പകർന്നു. പ്രോഗ്രാം കൺവീനർ ഷിജിന ടീച്ചർ നന്ദി പറഞ്ഞു.

കെജിയിൽ അൻപതിലധികം വിദ്യാർത്ഥികളും, എൽപി,യുപി,ഹൈസ്കൂളിലായി 150ലേറെ വിദ്യാർഥികൾ ഈ വർഷം പുതുതായി എത്തി

  • പ്രവേശനോത്സവം ജൂൺ 2 2025
    പ്രവേശനോത്സവം-വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2025
    ഗാന വിരുന്ന് -പ്രവേശനോത്സവം ജൂൺ 2 2025
    സദസ്സ് -പ്രവേശനോത്സവം ജൂൺ 2 2025

ബക്രീദ് ആഘോഷങ്ങൾ

ബക്രീദ് ആഘോഷിച്ചു ജി എച്ച് എസ് കുറുകയിൽ ബക്രീദ് ആഘോഷിച്ചു. ആർട്സ് ക്ലബ്ബിന്റെയും അറബിക് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. എൽ പി, യു പി, ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥിനികൾക്ക് മെഹന്ദി മത്സരം നടത്തി. ഉച്ചക്ക് 12 മണി മുതൽ ഒരു മണി വരെയായിരുന്നു മത്സരസമയം. ആർട്ട് അധ്യാപകൻ മനോജ് മാഷിൻറെ നേതൃത്വത്തിൽ ജഡ്ജ്മെൻറ് നടത്തി. ഹൈസ്കൂൾ തലത്തിലെ അമ്പതോളം വിദ്യാർത്ഥികൾ അണി നിരന്ന മെഗാ ഒപ്പന ആവേശമായി. സ്കൂൾ പ്രധാനാധ്യാപകൻ മെഹന്ദി മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

മെഗാ ഒപ്പന
മൈലാഞ്ചിയിടൽ









പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025

പരിസ്ഥിതി ദിനം ആചരിച്ചു

കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ വിപുലമായ രീതിയിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സയൻസ് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി റാനിയയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനപ്രതിജ്ഞ കുട്ടികളും അധ്യാപകരും ചൊല്ലിയതോടെ പരിസ്ഥിതിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഫാത്തിമറിസ്ലി പ്രഭാഷണം നടത്തി. "നാളെക്കായ് ഒരു മരത്തിനായ് ഒരു പിടി മണ്ണ്" എന്ന ആശയത്തോടെ എൽപിവിഭാഗം കുട്ടികൾ കൊണ്ട് കൊണ്ടുവന്ന മണ്ണ് ഒരുക്കി, സ്കൂൾ പ്രധാന അധ്യാപകൻ രാജേഷ് മാഷിന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈ നട്ടു. 4A ക്ലാസിലെ മിയമെഹറിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനഗാനം ആലപിച്ചു. മൂന്ന് ബി ക്ലാസിലെ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന ഗാനത്തിന് നൃത്താവിഷ്കാരം നടത്തി. പ്രകൃത സംരക്ഷണ സന്ദേശം നൽകുന്ന ബാഡ്ജുകൾ നാലാം ക്ലാസ് വിദ്യാർത്ഥികൾ നിർമ്മിച്ചു. എൽപി യുപി ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി.

പ്രതിജ്ഞ പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025
പ്രസംഗം - പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025
Poster- പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025