ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27
2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 11 ക്ലബ് അംഗങ്ങൾ സ്കൂളിലെ കമ്പ്യൂട്ടറുകളിൽ പുതിയ വേർഷൻ ഉബുണ്ടു ഒ എസ് ഇൻസ്റ്റാൾ ചെയ്തു.ഹെഡ്മാസ്റ്റർ എം. വി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലസിത കെ, സമീർബാബു എ, സലീന പി, പ്രമോദ് എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ക്ലിക്ക് 2025 ക്യാമറ പരിശീലനമൊരുക്കി ലിറ്റിൽ കൈറ്റ്സ്.
കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ കീഴിൽ ഏകദിന ക്യാമറ പരിശീലന പരിപാടി സംഘടിപ്പിച്ചു. റീൽ, പ്രമോ വീഡിയോ, വീഡിയോ എഡിറ്റിങ് തുടങ്ങിയവയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. ഹെഡ്മാസ്റ്റർ എം. വി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ സമീർ ബാബു എ സ്വാഗതവും കൈറ്റ്മിസ്ട്രെസ് ലസിത കെ നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് ബീന. കെ, സ്റ്റാഫ് സെക്രട്ടറി സജിൽ കുമാർ ടി വി, വിജയഭേരി കൺവീനർ അനിത്കുമാർ ആർ, എസ്. ഐ. ടി.സി ജയശ്രീ. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



ലോക പരിസ്ഥിതി ദിനം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ കീഴിൽ സ്കൂൾ പരിസരങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു.ഹെഡ്മിസ്ട്രെസ്സ് ബബിത പി ജെ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ് ലസിത കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

