ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് , എസ് എൽ പുരം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 7 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Merlinslp (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം ജി.ശ്രീനിവാസമല്ലൻ മെമ്മോറിയൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിന്റെ പ്രവേശനോത്സവം പൂർവ്വവിദ്യാർത്ഥി ഡോ.രശ്മി ചന്ദ്ര ഉദ്ഘാടനംചെയ്തു.ബ്ലോക്ക് പഞ്ചായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം ജി.ശ്രീനിവാസമല്ലൻ മെമ്മോറിയൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിന്റെ പ്രവേശനോത്സവം പൂർവ്വവിദ്യാർത്ഥി ഡോ.രശ്മി ചന്ദ്ര ഉദ്ഘാടനംചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻറ് ബിജി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.പി ടി എ പ്രസിഡന്റ്‌ ദിലീപ് കുമാർ ടി.ബി.അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഷീജ പി സ്വാഗതം പറഞ്ഞു.എസ്.എം.സി.ചെയർമാൻ രൂപേഷ് എം.,പൂർവ്വ വിദ്യാർത്ഥി ക്രൈം ബ്രാഞ്ച് CI അനന്തലാൽ,സ്റ്റാഫ് സെക്രട്ടറി ശ്യാംലാൽ സി,സീനിയർ അസിസ്റ്റൻ്റ് സബിതശശി എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളും ഫോട്ടോ,വീഡിയോ എന്നിവ എടുത്തു ഡോക്യൂമെന്റഷൻ തയ്യാറാക്കി.എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവും സദ്യയും വിതരണം ചെയ്തു.