എൻ ഐ വി എച്ച് എസ് എസ് മാറമ്പിള്ളി/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
സ്കൂൾതല ക്യാമ്പ്
Little Kites 2024 - 2027 batch ന്റെ സ്കൂൾതല ക്യാമ്പ് 04/06/2025 ബുധനാഴ്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി. റഫീഖ ബീവി ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്വാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്സ്‌ട്രസ്മാരായ സുജിത ടി കെ( External RP ), ജയ സി ഗോപാലൻ , ട്രീസ രാജു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു.
