ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 7 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 676970 (സംവാദം | സംഭാവനകൾ) (2016 മുതൽ ഉള്ള വിവരങ്ങൾ പ്രധാന പേജിൽ ഉള്ളത് 2022-23 വരെ എന്ന പേജിലേക്ക് മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023_24 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. കേരള പാഠാവലിയുടെ കൂറ്റൻ മാതൃക കൈമാറിക്കൊണ്ട് നവാഗതരെ വരവേറ്റു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
                       ==2016-2017 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ=
                                    ഒരുക്കം 2016
                                    പ്രവേശനോത്സവം
31.05.2016 നു വാർഡ് മെമ്പർ ഉദ്‌ഘാടനം ചെയ്തു. പ്രവേശനോത്സവ ചുമതലകൾ വിഭജിച്ചു. 3 മാസത്തെ കലണ്ടർ തയ്യാറാക്കി.പി.ടി.എ.

പ്രസിഡണ്ട് ,SMC അംഗങ്ങൾ ,3,4 ക്ലാസ്സിലെ കുട്ടികൾ എന്നിവർ ചേർന്ന് ബലൂൺ ,മിട്ടായി, പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരിച്ചു . 10.30 ന് സ്കൂളിൽ നിന്നും റാലി ആരംഭിച്ചു .നാരകശ്ശേരി അങ്ങാടിയിൽ റാലിക്ക് സ്വീകരണം ഉണ്ടായിരുന്നു .SMC പ്രസിഡന്റിന്റെ വീട്ടിൽ നിന്നും പായസം വിതരണം

ചെയ്തു .പുതിയ കുട്ടികൾക്ക് പുള്ളിക്കുടയും സമ്മാനപ്പൊതിയും നൽകി .മുൻ PTA പ്രസിഡന്റ് അബൂക്ക ,രാജീവ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു.

ജൂൺ -5 പരിസ്ഥിതി ദിനം

ജൂൺ -5 പരിസ്ഥിതി ദിനം
          വാർഡ് മെമ്പർ മൈമൂന സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി ഉദ്‌ഘാടനം ചെയ്തു .'എന്റെ മരം ' പദ്ധതി പ്രകാരം കൃഷിവകുപ്പ് നൽകിയ
തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു .സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ടു .പോസ്റ്റർ നിർമ്മാണം ,ക്വിസ് ,പയർ വർഗ്ഗ  പ്രദർശനം
"രോഗം വിതക്കുന്ന മനുഷ്യൻ "എന്ന CD പ്രദർശനവും ഉണ്ടായിരുന്നു .അതിലൂടെ ശുചിത്വ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് 

കുട്ടികളിൽ ബോധമുണ്ടാക്കാൻ കഴിഞ്ഞു .ശുചിത്വ സേനകൾ രൂപികരിച്ചു.

ജൂൺ -19 വായനാ ദിനം

ജൂൺ -19 വായനാ ദിനം
          റുഖിയ ടീച്ചർ ഉദ്‌ഘാടനം ചെയ്തു .വായനാ മത്സരം ,ക്വിസ് ,ക്ലാസ് ലൈബ്രറി ,ക്ലാസ് തല  വായന മൂലകൾ, എന്നിവ ഒരുക്കി .പോസ്റ്റർ രചനാ മത്സരം
,വായന കുറിപ്പ് തയ്യാറാക്കൽ എന്നിവയും പുസ്തക പ്രദർശനവും നടത്തി.

സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്

സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്
          കുട്ടികൾക്ക് ജനാധിപത്യ തെരെഞ്ഞെടുപ്പ് രീതികൾ വ്യക്തമായി മനസ്സിലാക്കുന്ന വിധം നാമനിർദ്ദേശ പത്രിക സമർപ്പണം ,പ്രചാരണം ,

പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർമാർ ,ബാലറ്റ് പെട്ടി ,എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടി 23-6-2016ന് ലീഡർ തെരെഞ്ഞെടുപ്പ് നടത്തി.

ജൂലൈ -21 ചാന്ദ്രദിനം'

ജൂലൈ -21 ചാന്ദ്രദിനം
           ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇത്തവണ സ്കൂളിൽ അനീസ് സാർ  നിർമ്മിച്ച കൂറ്റൻ റോക്കറ്റ് ഏവർക്കും കൗതുകമായി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ബീന
ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു .ക്വിസ് ,പതിപ്പ് നിർമ്മാണം ,CDപ്രദർശനം എന്നിവയും നടത്തി .

ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം .

ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം
            ഇത്തവണ സഡാക്കോ കൊക്ക് നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി .യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,യുദ്ധകൊടുതികൾ -CD പ്രദർശനം ,പത്രകട്ടിങ്
ശേഖരണം ,പതിപ്പ് നിർമ്മാണം ,യുദ്ധ വിരുദ്ധ റാലി എന്നിവ നടത്തി.

ഇഫ്താർ മീറ്റ്

ഇഫ്താർ മീറ്റ്
             24 -6 -2016നു വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഇഫ്താർമീറ്റ്  മതസൗഹാർദ്ദ സംഗമമായി മാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതീ  ബീന,സ്റ്റാന്റിംഗ്ക്കമ്മിറ്റി 
ചെയർമാൻ കെഎം സാമി ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നീസ ടീച്ചർ ,വാർഡ് മെമ്പർ മൈമൂന തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കുചേർന്ന് ആശംസകളർപ്പിചു.  

ഓർമയിലെ ഓണം

ഓർമയിലെ ഓണം
             "ഓർമ്മയിലെ ഓണക്കാലം " എന്ന പേരിൽ ഇത്തവണ നാട്ടിലെ പ്രായം ചെന്ന ശ്രീകുമാരപ്പണിക്കർ ,ശ്രീമോഹനപ്പണിക്കർ എന്നിവരുമായി കുട്ടികൾ 

പഴയകാല ഓണാഘോഷകളികൾ,ചടങ്ങുകൾ എന്നിവയെ കുറിച്ച് അഭിമുഖം നടത്തി .വിപുലമായ ചാർട്ട് പ്രദർശനം ,ഓണപ്പൂക്കളമൊരുക്കൽ ,മത്സരങ്ങൾ,

ഓണസദ്യ ,എന്നിവയും നടത്തി .ഉറിയടി മത്സരം കുട്ടികളിൽ ആവേശം ഉണർത്തി .

സെപ്‌റ്റംബർ- 21ന് സമാധാന റാലി

സെപ്‌റ്റംബർ- 21ന് സമാധാന റാലി
                ലോകസമാധാന ദിനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും നാരകശ്ശേരി അങ്ങാടിയിലേക്ക് 

സമാധാന റാലി നടത്തി. ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു.

ഒക്ടോബർ -2 ഗാന്ധിജയന്ധി

ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശുചീകരണം
                      സ്കൂൾ,പരിസര ശുചീകരണങ്ങൾ ,ശുചിത്വസേനയുടെ  ആഭിമുഖ്യത്തിൽ നടത്തി .ഗാന്ധി സിനിമ പ്രദർശിപ്പിച്ചു

.പോസ്റ്റർ നിർമ്മാണം ,ഗാന്ധി പതിപ്പ് ,ചാർട്ട് പ്രദർശനം എന്നിവയും നടത്തി .

മേളകൾ

മേളകൾ
          സ്കൂൾ തല പ്രവൃത്തിപരിചയ ശില്പശാല നടത്തി. സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ 

5ഇനങ്ങളിൽ പങ്കെടുത്തു. മരത്തിൽ കൊത്തുപണിക്ക് 1st എഗ്രേഡ് ലഭിച്ചു. ചന്ദനത്തിരി,കുടനിർമ്മാണം എന്നിവയ്ക്ക് B ഗ്രേഡുകളും ലഭിച്ചു.

     ഇംഗ്ലീഷ് അസ്സംബ്ലി. 

                  സ്കൂൾ തനത് പ്രവർത്തനമായി എടുത്ത ഈസി ഇംഗ്ലീഷ് പ്രവത്തനങ്ങളുടെ ഭാഗമായി എല്ലാ ആഴ്ചയും ഒരു ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു.ഓരോ ദിവസവും ഓരോ അധ്യാപകർക്കാണ് ചുമതല.ഇംഗ്ലീഷ് സ്കിറ്റ് ,കോൺവെർസേഷൻ,സെല്ഫ് ഇൻട്രൊഡക്ഷൻ,പിക്ക് ആൻഡ് സ്പീക്ക് എന്നിങ്ങനെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു.നൽകുന്ന നിർദേശങ്ങളും ഇംഗ്ലീഷിൽ തന്നെയാണ്.

പതിപ്പുകൾ

പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികള് ത‍യ്യാറാക്കിയ പതിപ്പുകൾ
             പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പതിപ്പുകൾ കുട്ടികൾ തയ്യാറാക്കി.അവയുടെ പ്രദർശനവും നടത്തി. 

ക്ലാസ് പത്രം

ദിവസേന സ്കൂൾ, ക്ലാസ്സ്‌പ്രവർത്തനങ്ങൾ എന്നിവ ഉൾകൊള്ളിച്ച്കൊണ്ട് ക്ലാസ്സ്‌പത്രം
               ദിവസേന സ്കൂൾ, ക്ലാസ്സ്‌പ്രവർത്തനങ്ങൾ എന്നിവ ഉൾകൊള്ളിച്ച്കൊണ്ട് ക്ലാസ്സ്‌പത്രം തയ്യാറാക്കിവരുന്നുണ്ട്.
   ക്ലബ് പ്രവർത്തനങ്ങൾ 
                പരിസ്ഥിതി,ഹെൽത്ത്, ഗണിതക്ലബ്ബ്കൾ,ശുചിത്വസേന,എന്നിവ വിവിധ ദിനാചരങ്ങളുടെ ചുമതലകൾ ഏറ്റെടുത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.

പഠനോപകരണങ്ങൾ

കാന്തപ്പാവകൾ
                 പഠനപ്രവർത്തനങ്ങൾക്കനുയോജ്യമായ രീതിയിൽ കാന്തപ്പാവകൾ,മണൽത്തടം,ബിഗ്പിക്ചർ, അക്ഷരമരം,പദക്കാർഡ്,വായനാ സാമഗ്രികൾ എന്നിവ അധ്യാപകർ തയ്യാറാക്കിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

                  പുള്ളന്നൂർ ന്യൂ ഗവ എൽ പി സ്‌കൂളിൽ 27 -01 -2017 ന് രാവിലെ 10 മണിക്ക് അസംബ്ലി വിളിച്ചുചേർക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനാധ്യാപിക വ്യക്തമാക്കി.തുടർന്ന് ഗ്രീൻപ്രോട്ടോകോൾ പ്രഖ്യാപനം നടത്തുകയും അതിന്റെ പ്രാധാന്യം വിശദമാക്കുകയും ചെയ്‌തു .ശേഷം ഈ യജ്ഞത്തിൽ സന്നിധരായ രക്ഷിതാക്കളും നാട്ടുകാരും വാർഡ്‌മെമ്പറും പൗരപ്രേമുഖരും രാഷ്രീയനേതാക്കളും പൂർവ്വവിദ്യാര്ഥികളും ചേർന്നു സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു .തുടർന്ന് കൃത്യം 11 മണിക്ക് എല്ലാവരും ചേർന്ന് പരസ്പരം കൈകോർത്തു സ്കൂളിന് ചുറ്റും വലയം തീർത്തുകൊണ്ടു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

ചടങ്ങിൽ വാർഡ്‌മെമ്പർ മൈമൂന ,പിടിഎ പ്രസിഡണ്ട് ,രാജീവപണിക്കർ,ടി ടി മൊയ്‌തീൻകോയ,അബൂക്ക ,അസീസ് എന്നിവർ സംസാരിച്ചു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം ഉൾക്കൊ കൊള്ളിച്ചുകൊണ്ടുള്ള ചുമർപത്രം പ്രധാനാധ്യാപിക സ്കൂൾലീഡർ റബീഹിന് നൽകി പ്രകാശനം ചെയ്തു .എം പി ടി എ പ്രതിനിധി നന്ദി പറഞ്ഞു .