ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 6 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk36046 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഷണൽ കേഡറ്റ് കോപ്സ്

1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദ പ്രയോഗം നിലവിൽ വന്നത്.യുവതീ യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും സാധിക്കുന്നു.സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ  മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും സാധിക്കുന്നു.യുവതീയുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ആണ് NCC യുടെ പ്രധാന ലക്ഷ്യങ്ങൾ . ഈ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഒരു എൻ സി സി യൂണിറ്റ് 2024 ൽ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സ്ഥാപിതമായി . സ്കൂളിൻ്റെ എൻ സി സി ചുമതല ലിറ്റി ജോയ്സ് എന്ന അധ്യാപികയാണ് .