ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം 2025
ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തിയിരിക്കുന്ന പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 2025 അധ്യയനവർഷത്തിന് തുടക്കം കുറിക്കുന്ന പ്രവേശനോത്സവം ജൂൺ 2ന് രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ സംഘടിപ്പിക്കുകയുണ്ടായി. ബഹുമാനപ്പെട്ട പറവൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. പറവൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ എം ജെ രാജു അധ്യക്ഷനായിരുന്നു. സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം ലൈവ് പ്രദർശിപ്പിച്ചു. 2025 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം USS പ്രതിഭകളായ കുട്ടികളെയും ആദരിച്ചു. അഞ്ചാമത് കൃഷ്ണനുണ്ണി മെമ്മോറിയൽ അവാർഡ് മാസ്റ്റർ അഖിൽ കൃഷ്ണ പി ആർ ഏറ്റുവാങ്ങി. CCC സൂപ്പർ സീനിയർ കേഡറ്റുകളെ ആദരിച്ചു. 5 മുതൽ 9 വരെ പഠിക്കുന്ന ക്ലാസ്സിലെ മികച്ച കുട്ടികൾക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ സതീഷ് കുമാർ (റിട്ടയേർഡ് ഡയറക്ടർ, ജിയോളജിക്കൽസർവേ ഓഫ് ഇന്ത്യ) വിശിഷ്ടാതിഥി ആയിരുന്നു. പൂർവ വിദ്യാർത്ഥി ആയിരുന്ന സജി മാനാടിയിൽ എന്ന മികച്ച സംരംഭകനെ ചടങ്ങിൽ ആദരിച്ചു. ഹരിത പ്രോട്ടോകോൾ അനുസരിച്ച് സ്കൂൾ വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. സ്കൂളിലെ നവാഗതരായ വിദ്യാർത്ഥികൾ അക്ഷരദീപം തെളിയിച്ചുകൊണ്ട് അധ്യയന വർഷത്തിന് ആരംഭം കുറിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യൂമെന്റേഷൻ നിർവഹിച്ചു.
-
പ്രവേശനോത്സവം 2025 ഉദ്ഘാടനം
-
പുതിയതായി ചേർന്ന കുട്ടികൾ അക്ഷരദീപം തെളിക്കുന്നു
ലഹരി/മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പറവൂർ എക്സൈസ് ഓഫീസിലെ സലാഹുദീൻ 03.06.2025 ന് 2.00 pm ന് ഹൈസ്കൂൾ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
-
ലഹരി/മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സലാഹുദീൻ നയിക്കുന്ന ക്ലാസ്സ്
-
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി സ്കൂളിൽ ഫലവൃക്ഷത്തോട്ടം ഒരുക്കി.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പറവൂർ നഗരസഭ നടപ്പിലാക്കിവരുന്ന ഫലദവനം പദ്ധതിയുടെ ഭാഗമായിട്ടാണ് പറവൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ ഫലവൃക്ഷോദ്യാനം ഒരുക്കിയത്. സ്വദേശികളും വൈദേശികളുമായ തൈകളാണ് തോട്ടത്തിൽ നട്ടത്. വിശാലമായ ഗ്രൗണ്ടിന് സമീപമുള്ള സ്ഥലമാണ് തോട്ടത്തിനായി കണ്ടെത്തിയത്. 20 വിദ്യാർഥികളെ തോട്ടത്തിന്റെ പരിപാലനത്തിനായി കണ്ടെത്തുകയും മികച്ച രീതിയിൽ പരിപാലിക്കുന്ന മൂന്നു വിദ്യാർഥികൾക്ക് പ്രത്യേക പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ഥതിയുടെ ഉദ്ഘാടനം പറവൂർ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ബീന ശശിധരൻ നിർവഹിച്ചു.