ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കുറുക/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 6 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suhailath k (സംവാദം | സംഭാവനകൾ) (' ==പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025== ==പരിസ്ഥിതി ദിനം ആചരിച്ചു== കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ വിപുലമായ രീതിയിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സയൻസ് ക്ലബ്ബിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ==പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025==

പരിസ്ഥിതി ദിനം ആചരിച്ചു

കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ വിപുലമായ രീതിയിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സയൻസ് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി റാനിയയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനപ്രതിജ്ഞ കുട്ടികളും അധ്യാപകരും ചൊല്ലിയതോടെ പരിസ്ഥിതിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഫാത്തിമറിസ്ലി പ്രഭാഷണം നടത്തി. "നാളെക്കായ് ഒരു മരത്തിനായ് ഒരു പിടി മണ്ണ്" എന്ന ആശയത്തോടെ എൽപിവിഭാഗം കുട്ടികൾ കൊണ്ട് കൊണ്ടുവന്ന മണ്ണ് ഒരുക്കി, സ്കൂൾ പ്രധാന അധ്യാപകൻ രാജേഷ് മാഷിന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈ നട്ടു. 4A ക്ലാസിലെ മിയമെഹറിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനഗാനം ആലപിച്ചു. മൂന്ന് ബി ക്ലാസിലെ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന ഗാനത്തിന് നൃത്താവിഷ്കാരം നടത്തി. പ്രകൃത സംരക്ഷണ സന്ദേശം നൽകുന്ന ബാഡ്ജുകൾ നാലാം ക്ലാസ് വിദ്യാർത്ഥികൾ നിർമ്മിച്ചു. എൽപി യുപി ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി.

Planting-പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025
പ്രമാണം:19868-Poster making-പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025
Poster making-പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025