എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



പ്രവേശനോത്സവം - 2025

2025 ജൂൺ 2 ന് സ്‌കൂൾ പ്രവേശനോത്സവ ഉദ്ഘാടനം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലിസമ്മ മത്തച്ചൻ നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസി‍ഡൻ്റ് ശ്രീ.ദേവസ്യ എ .ജെ  അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ അസി.മാനേജർ റവ .ഫാദർ ജോവാനി കുറുവാച്ചിറ, ശ്രീ. നെൽസൺ അലക്സ്  എന്നിവർ ആശംസകൾ നേർന്നു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ അധ്യാപകരുടെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു. ച‍ടങ്ങിൽ പ്രധാനാധ്യാപിക  ശ്രീമതി.ജാനറ്റ് കുര്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. അനീഷ് തോമസ് നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനം - June 5

രാമപുരം എസ് ജി എച്ച്സിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. രാവിലെ 10 മണിക്ക് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലിസമ്മ മത്തച്ചൻ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

തുടർന്ന് എൻ സി സി , ഗൈഡിംഗ് , ലിറ്റിൽ കൈറ്റ്സ് , റെഡ് ക്രോസ് , ടീൻസ് ക്ലബ് ,നേച്ചർ ക്ലബ്, എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനറാലി നടത്തപ്പെട്ടു.   കുട്ടികളോടൊപ്പം അധ്യാപകരും പി .ടി .എ  അംഗങ്ങളും  റാലിയിൽ  ഉത്സാഹപൂർവ്വം പങ്കെടുക്കുകയുണ്ടായി. അതിനുശേഷം സ്കൂൾ ഹാളിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ ദേവസ്യ എ ജെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജാനറ്റ് കുര്യൻ സ്വാഗതം ആശംസിച്ചു.  പിടിഎ വൈസ് പ്രസിഡൻറ് ശ്രീ അഗസ്റ്റിൻ കിഴക്കേ കുന്നേൽ , എം പി ടി എ പ്രസിഡണ്ട് ശ്രീമതി ജിൻസി റെജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു യോഗം 11 മണിയോടെ സമാപിച്ചു .

പിന്നീട്  യുപി ,എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി   പോസ്റ്റർ മത്സരം , പ്രസംഗമത്സരം എന്നിവയും  നടത്തുകയുണ്ടായി .അതിനുശേഷം കുട്ടികൾക്ക് വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന് പരിസമാപ്തി കുറിച്ചു.