പ്രവേശനോത്സവം 2025-26

2025-26 വർഷത്തെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽവച്ചു നടന്നു.സ്കൂൾ പി ടി എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ‍പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമണി അവർകൾ ഉദ്ഘാടനം നിർവഹിച്ചു.

പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ കുരുന്നുകളെ താളമേളവാദ്യങ്ങളോടെ വരവേറ്റു. തുടർന്ന് പ്രീ-പ്രൈമറി കുട്ടികൾ പ്രവേശനോത്സവഗാനത്തിന് ചുവട് വച്ചു

പായസവിതരണവും നടന്നു.

മികവിൻ്റെ പാതയിലേക്ക്

2025-26 അധ്യയന വർഷത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി 03/06/2025 ന് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.