സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26

14:47, 4 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ) (' == പ്രവേശനോത്സവം - റിപ്പോർട്ട് 2025 - 26 == പകരം=സ്കൂൾ ഉദ്ഘാടന ചടങ്ങ്|ലഘുചിത്രം|സ്കൂൾ ഉദ്ഘാടന ചടങ്ങ്          പൊന്നുരുന്നി സി കെ സി എച്ച് എസ്സിൽ 2025-26 അധ്യയന വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം - റിപ്പോർട്ട് 2025 - 26

 
സ്കൂൾ ഉദ്ഘാടന ചടങ്ങ്
         പൊന്നുരുന്നി സി കെ സി എച്ച് എസ്സിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം സി ഏവർക്കും സ്വാഗതം ആശംസിച്ചു. അച്ചടക്കം, വിനയം, അനുസരണം, കൃത്യത എന്നീ മൂല്യങ്ങൾക്ക് വിദ്യാർത്ഥികൾ ജീവിതത്തിൽ പ്രാധാന്യം നല്കണമെന്ന് ടീച്ചർ സ്വാഗത പ്രസംഗത്തിൽ ഓർമിപ്പിച്ചു. 
               യോഗത്തിന്റെ അധ്യക്ഷൻ പിടിഎ പ്രസിഡന്റ് ശ്രീ പി.ബി സുധീർ, സമൂഹത്തിലെ വിപത്തുകളിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും നിയമങ്ങളെക്കുറിച്ച് കുട്ടികൾ ബോധവാന്മാരാകണമെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു. ബി സി എം കോളേജിലെ റിട്ട. പ്രൊഫ. ശ്രീമതി മോനമ്മ കൊക്കാട് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മാതാപിതാക്കൾ കുട്ടികൾക്ക് നല്ല മാതൃകയാകണമെന്നും ലഹരിക്കെതിരെ വിദ്യാർത്ഥികൾ ജാഗ്രതയുള്ളവരാകണമെന്നും പ്രൊഫസർ ഓർമ്മിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി സി ഡി ബിന്ദു എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനോത്സവത്തിന്റെ മംഗളങ്ങൾ ആശംസിച്ചു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനം ആലപിച്ചു.10-ാo ക്ലാസ് വിദ്യാർത്ഥിനി സി കൃഷ്ണപ്രിയ ആലപിച്ച കവിത ഏറെ ഹൃദ്യമായിരുന്നു. 

              പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നവാഗതരായ വിദ്യാർത്ഥികൾക്ക്  ചണബാഗ് സമ്മാനിച്ചു.തുടർന്ന് സീനിയർ അധ്യാപിക ശ്രീമതി മെർലിൻ വില്യം ഏവർക്കും കൃതജ്ഞത അർപ്പിച്ചു. ദേശീയഗാനത്തോടെ യോഗം സമംഗളം സമാപിച്ചു

2025-26 ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ അവബോധ പ്രവർത്തന റിപ്പോർട്ട് 2025-26

 പൊന്നുരുന്നി സി.കെ.സി. ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തെ ലഹരിക്കെതിരെയുള്ള അവബോധ പ്രവർത്തനങ്ങൾ ജൂൺ മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. അദ്ധ്യാപിക ശ്രീമതി ഷിജി ജോസ് ലഹരി വിരുദ്ധ സന്ദേശം നൽകി.10E യിലെ ഹൈഫ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 8D യിലെ ഖദീജ സിവ, 8A യിലെ എസ്തേർ അനൂപ് ജോർജ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.10B യിലെ സി.കൃഷ്ണപ്രിയ, 5C യിലെ ടിയാന സി.എം. എന്നിവർ ലഹരി വിരുദ്ധ കവിത ആലപിച്ചു. ഒമ്പതാം ക്ലാസിലെ കുട്ടികൾ ദേവിക കെ. എസ്സിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. ഓരോ ക്ലാസിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകി. ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.