കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അദ്ബുൽ മജീദ് ഉദ്‌ഘാടനം ചെയ്തു.  2024 -25 വർഷം എസ് എസ് എൽ സി ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 25 കുട്ടികൾക്കും പ്ലസ്‌ടു വിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 16 കുട്ടികൾക്കുമുള്ള മൊമെന്റോ സ്കൂൾ മാനേജർ മുഹമ്മദ് ഷാഹർ വിതരണം ചെയ്തു.  ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ഹരീഷ്, ഹൈസ്കൂൾ എസ് ആർ ജി കൺവീനർ നസീർ, മദർ പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു.  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ നന്ദിയും പറഞ്ഞു.