എ എൽ പി എസ് കൊറ്റനെല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
09:43, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23516 (സംവാദം | സംഭാവനകൾ) ('ആമുഖം സര്‍വ്വശിക്ഷാ അഭിയാന്‍ തൃശൂര്‍ ജില്ലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആമുഖം

സര്‍വ്വശിക്ഷാ അഭിയാന്‍ തൃശൂര്‍ ജില്ലയുടെ ഈവര്‍ഷത്തെ വിദ്യാഭ്യാസ പദ്ധതികളില്‍ ഒന്നാണ് വേരുകള്‍ തേടി എന്ന പ്രവര്‍ത്തന പരിപാടി. ഒാരോ ദേശത്തിന്‍റെയും സാംസ്കാരിക പൈതൃകം കണ്ടെത്തുന്നതിനുള്ള ഈ പരിപാടി മുന്‍തലമുറകള്‍ കാലാനുസൃതമായി എങ്ങനെ ജീവിച്ചുവെന്നും എങ്ങനെയെല്ലാം ചിന്തിച്ചിരുന്നുവെന്നും കണ്ടെത്താന്‍ നമ്മെ സഹായിക്കുന്നു. ജില്ലയിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഈ പ്രവ‍ത്തനത്തില്‍ പങ്കാളികളാകുന്നുവെന്നതാണ് ഇതിന്‍റെ സവിശേഷത. ഞങ്ങളുടെ സ്കൂള്‍ സ്ഥിതിചെയ്യുന്ന പട്ടേപ്പാടം പ്രദേശത്തിന്‍റെയും അതിനടുത്ത് സ്ഥിതി ചെയ്യുന്ന പുത്തന്‍ചിറ, കുന്നുമ്മല്‍ക്കാട്, പൂന്തോപ്പ് തുടങ്ങിയ പ്രദേശങ്ങളുടെയും സാമൂഹിക പശ്ചാത്തലമാണ് ഞങ്ങള്‍ അന്വേഷിച്ചത്. ഞങ്ങളുടെ പ്രദേശത്തിന്‍റെ വേരുകള്‍ തേടിയുള്ള ഈ പ്രവര്‍ത്തനത്തില്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും സാംസ്കാരിക പ്രവര്‍ത്തകരും ഇതില്‍ പങ്കെടുത്തു.

വേരുകള്‍ തേടിയുള്ള ഞങ്ങളുടെ യാത്രയുടെ ആരംഭം ഞങ്ങളുടെ സ്കൂളിന്‍റെ പേരില്‍ നിന്ന് തന്നെ ആയിരുന്നു. അജ്ഞതയും അന്ധവിശ്വാസങ്ങലും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്ന, അക്ഷരാഭ്യാസത്തിന് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ 78 വര്‍ഷം മുന്പ് സ്ഥാപിതമായതാണ് ഞങ്ങളുടെ വിദ്യാലയം. പാലാഴി അപ്പുമേനോന്‍ മാനേജരും ഹെഡ്മാസ്റ്ററുമായാണ് വിദ്യാലയം ആരംഭിച്ചത്. ചുരുങ്ങിയ ചില വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീ. കൈതവളപ്പില്‍ കൃഷ്ണന്‍ മാനേജരായി നിയമിക്കപ്പെടുകയും ശ്രീ. ശങ്കരമേനോന്‍ ഹെഡ്മ്സ്റ്ററായി ചാര്‍ഡെടുക്കുകയും ചെയ്തു. ‍‍‍ഞങ്ങളുടെ സ്കൂളിന്‍റെ പേര് എ.എല്‍.പി. എസ് കൊറ്റനെല്ലൂര്‍ എന്നാണെങ്കിലും ഞങ്ങളുടെ സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം പട്ടേപ്പാടം എന്നാണ് അറിയപ്പെടുന്നത്. ഞങ്ങലുടെ സ്കൂളും പട്ടേപ്പാടം സ്കൂള്‍ എന്നാണ് അറിയപ്പെടുന്നത്. പട്ടയം കിട്ടിയ പാടമാണത്രേ പട്ടേപാടമായി മാറിയത്. ഞങ്ങളുടെ സ്കൂളിന്‍റെ 200 മീറ്റര്‍ തെക്കുമാറി കുതിരത്തടം എന്ന സ്ഥലമുണ്ട്. ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് കുതിരയെ കെട്ടിയിരുന്ന സ്ഥലമായിരുന്ന ഇതെന്നും അങ്ങനെയാണ് കുതിരത്തടം എന്ന് പേര് വന്നതെന്നും പറയപ്പെടുന്ന. കുന്നുകളും കാടുകളും നിറഞ്ഞ ഉയര്‍ന്ന സ്ഥലങ്ങളും തെങ്ങന്‍ തോപ്പുകളും നെല്‍പ്പാടങ്ങളും നിറഞ്ഞ താഴ്ന്ന സ്ഥങ്ങളും അവക്കു നടുനിലൂടെ ഒഴുകിന്ന കൊച്ചു തോടുകളും നിറഞ്ഞ ഒരു ഇടനാടന്‍ പ്രദേശമാണിത്.


വരേണ്യവര്‍ഗത്തിനു മാത്രം വിദ്യാഭാസം ലഭ്യമാടിരുന്ന കാലഘട്ടത്തില‍ പട്ടേപ്പാടം , കുറ്റിപ്പുറം, പുത്തന്‍ചിറ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുള്ള ഏക ആശ്രയം പട്ടേപ്പാടം സ്കൂള്‍ ആയിരുന്നു. ഇവിടത്തെ വിദ്ാര്‍ത്ഥികളില്‍ ഭൂരിഭാഗവും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മക്കളായിരുന്നു.

പലരും പട്ടിണിക്കാരും അര്‍ദ്ധപട്ടിണിക്കാരുമ്യിരുന്ന. കീറിയതോ പഴകിയതോ ആയ പസ്ത്രം ധരിച്ചാണ് അധികം പേരും വിദ്യലയത്തില്‍ വന്ന്രുന്നത്. ആണ്‍കുട്ടികളില്‍ പലരും ഷര്‍ട്ടില്ലാതെ ട്രൗസറോ മുണ്ടോ മാത്രമായി വരികയെന്നത് ഒരു സാധാകണ സംഭവമായിരുന്നു.

സ്കൂള്‍ കെട്ടിടം ഒാലമേഞ്ഞതും ചുമരെന്നുമില്ലാത്തതുമായിരുന്ന. നിലത്തിരുന്നാണ് പഠിച്ചിരുന്നത്. ഒന്ന്, രണ്ട് ക്ലാസുകളില്‍ സ്ലേറ്റ് മാത്രവും മൂന്ന്, നാല് ക്ലാസുകളില്‍ ചരിത്രം, പൗരധര്‍മം എന്നീ പുസ്തകങ്ങളുമായിരുന്നു. ആദ്യകാലത്ത് എഴുത്തോലയും എഴുത്താണിയും ആയിരുന്ന എഴുതുവാന്‍ ഉപയോഗിച്ചിരുന്നത്. തൂവല്‍ മഷിയില്‍ മുക്കിയും എഴുതിയിരുന്നു. പിന്നീട് സ്റ്റീല്‍ പേന മഷിയില്‍ മുക്കി എഴുതുന്ന രിതിയും ഉണ്ടായിരുന്നു. മഷിക്കട്ട വെള്ളത്തില്‍ അലിയിച്ചാണ് അന്നെക്കെ മഷിയുണ്ടാക്കിയിരുന്നത്. അന്നും വിദ്യാഭ്യാസം സൗജന്യമായിരുന്നു.

1950 കളുടെ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ കുറേപേര്‍ ചെറിയ കച്ചവടക്കാരായിരുന്നു. കശുവണ്ടി ധാരാളമുള്ള കാലമായിരുന്നു അത്. കപ്പലണ്ടിയും ചുക്കുണ്ട എന്ന മധുരപലഹാരവും കാശിനും കശുവണ്ടിക്കും വില്‍ക്കുകയായിരുന്നു പതിവ്. ഇപ്പോള്‍ കേള്‍ക്കുന്പോള്‍ അതിശയം തോന്നാമെങ്കിലും അന്ന് സ്കൂള്‍ കോന്പൗണ്ടില്‍ ഇതെല്ലാം വ്യാപകമായിരുന്നു. അന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി സ്കൂളില്‍ വിതരണം ചെയ്തിരുന്നത്. അന്നത്തെ അധ്യാപകരെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. അന്ന് കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കിയിരുന്നത്.