ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രവർത്തനങ്ങൾ

11:44, 3 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19050 (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം)

വാട്ടർ ക‍ൂളർ ഉദ്ഘാടനം

 
വാട്ടർ കൂളർ ഉദ്ഘാടനം

എടപ്പാൾ ഗവ: ഹയർസെക്കന്റ‍റി സ്ക‍ൂളിലെ 2024-25 അധ്യയന വർഷത്തെ എസ് എസ് എൽ സി ബാച്ച് സമ്മാനിച്ച വാട്ടർ ക‍ൂളർ 2025 മെയ് 2 ന് ജില്ലാ പഞ്ചായത്ത് മെമ്പർ ആഡ്വ: കെ മോഹൻദാസ് ഉദ്ഘാടനം ചെയ്ത‍ു.

പ്രവേശനോത്സവം

2024 25 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന് ജില്ലാ പഞ്ചായത്ത് മെമ്പർ  അഡ്വ: പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായ വാർഡ് മെമ്പർ ശ്രീ.പി സുകുമാരൻ നവാഗതരെ സംബോധന ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ: കെ വി ഷൗക്കത്തലി മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി. കെ വി ഷാഹിദ ടീച്ചർ, പി ടി എ - എസ് എം സി മെമ്പർമാർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. നാടൻ പാട്ട് കലാകാരനായി ശ്രീ. വിനോദ് വട്ടംകുളം നാടൻ പാട്ടിലൂടെ ഉണർവേകിയ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ. പി രഘുനാഥൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം